‘പോപ്പുലര്‍ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നതില്‍ സര്‍ക്കാരിന് മെല്ലെപോക്ക്, വൈകിപ്പിച്ചത് മുഖ്യമന്ത്രി’; സുരേന്ദ്രന്‍
1 min readകോഴിക്കോട്:പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നതിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപോക്ക് സമീപനം സ്വീകരിച്ചെന്നു കെ സുരേന്ദ്രന്‍.പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ നിയമപരമാവണമെന്ന മുഖ്യമന്ത്രി യുടെ പ്രസ്താവന അസംബന്ധം.നിയമപരമായാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.നടപടികള്‍ വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണ്.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സി പി എമ്മിലേക്ക് ആകര്‍ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുറ്റപ്പെടുത്തി.
പി.എഫ്. ഐ നിരോധനം സംബന്ധിച്ച അഭിപ്രായത്തില്‍ ആശയക്കുഴപ്പമില്ലെന്ന് ലീഗ് വ്യക്തമാക്കി. പി.എഫ്.ഐ ആശയങ്ങളെ എല്ലാ കാലത്തും ലീഗ് എതിര്‍ത്തു. PFI നിരോധനത്തില്‍ ലീഗിന് സംശയമുണ്ട്. ഇതിലും തീവ്ര നിലപാട് ഉള്ള സംഘടനകള്‍ ഉണ്ട്. അവരെ തൊടാതെ പി.എഫ് ഐക്ക് എതിരെ മാത്രം നടപടി എടുത്തത് ഏകപക്ഷീയം.നിരോധന കാരണം പറഞ്ഞത് വിധ്വംസക പ്രവര്‍ത്തനമാണ്.പി.എഫ്.ഐയേക്കാള്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ ഉണ്ട്. നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും പിഎംഎസലാം പറഞ്ഞു.