ദി പ്രോപ്പോസല്‍ അംഗീകാര നിറവില്‍

1 min read

ജോ ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച മലയാള ചിത്രം ദി പ്രോപോസല്‍  ഇത്തവണത്തെ IIFTC പുരസ്‌കാരം നേടി. വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കാണ്  IIFTC (ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ടൂറിസം കോണ്‍ക്ലേവ് ) പുരസ്‌കാരം  നല്‍കുന്നത്. മുംബയില്‍ നടന്ന IIFTC 2023 ചടങ്ങില്‍ വെച്ചായിരുന്നു സിനിമാറ്റിക് എക്‌സലന്‍സ് പുരസ്‌ക്കാരലബ്ധി.
പൂര്‍ണ്ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനര്‍ഹമാക്കിയത്. തമിഴില്‍ നിന്നും റോക്കറ്ററിദി നമ്പി എഫക്ട് , തെലുങ്കില്‍ RRR , കന്നട ചിത്രം റെയ്‌മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീര്‍ എന്നിവയാണ്  അവാര്‍ഡ് നേടിയ മറ്റ് ചിത്രങ്ങള്‍. 2022ല്‍ സൈനപ്‌ളേയില്‍ റിലീസായ ചിത്രത്തില്‍
ജോ ജോസഫിനെ കൂടാതെ  അനുമോദ് പോള്‍, അമര രാജ, ക്ലെയര്‍ സാറ മാര്‍ട്ടിന്‍, സുഹാസ് പാട്ടത്തില്‍, കാര്‍ത്തിക മേനോന്‍ തോമസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആര്‍ ഓ .

Related posts:

Leave a Reply

Your email address will not be published.