പ്രതിപക്ഷത്തിന് വിയര്‍ക്കേണ്ടിവരും; 2019ല്‍ ബി.ജെ.പി 105 ലോകസഭാ സീറ്റില്‍ ജയിച്ചത് 3 ലക്ഷത്തിലധികം വോട്ടിന്
1 min read2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 105 സീറ്റുകളില്‍ ജയിച്ചത് 3 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്.
2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 105 സീറ്റുകളില്‍ ജയിച്ചത് 3 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് .2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊരുതാനുറച്ചു നില്‍ക്കുന്ന പ്രതിപക്ഷത്തെ തുറിച്ചു നോക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ബി.ജെ.പിയുടെ ഈ ഭൂരിപക്ഷത്തിന്റെ കണക്ക്. കര്‍ണാടകയിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിത വീര്യത്തോടെ നില്‍ക്കുന്ന് കോണ്‍ഗ്രസിനും ഡല്‍ഹി സംസ്ഥാന ബില്ലിനെതിരായ ഐക്യത്തിന്റെയും പാര്‍ലമെന്റ് പുതിയ കെട്ടിട ഉദ്ഘാടന ബഹിഷ്‌കരണത്തിന്റെയും പശ്ചാത്തലത്തില്‍ പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ബി.ജെ.പിയുടെ വോട്ടിംഗ് കണക്കുകള്‍.
2019ലെ തിരഞ്ഞെടുപ്പില്‍ 236 സ്ഥാനാര്‍ഥികള്‍ക്കാണ് 2ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത്. ഇതില്‍ 164 പേരും ബി.ജെ.പിക്കാരാണ്. 3 ലക്ഷത്തിലധികം വോട്ടിന് ജയിച്ചത് ആകെ 131 പേരും.
3ലക്ഷത്തിലധികം വോട്ടിന് ജയിച്ചവരുടെ കണക്ക് ഇങ്ങനെ , ബി.ജെ.പി105, ഡി.എം.കെ 10, കോണ്‍ഗ്രസ് 5 മറ്റുള്ളവര്‍ 11
ബി.ജെ.പിയുടെ 44 സ്ഥാനാര്‍ത്ഥികള്‍ 4 ലക്ഷത്തിലധികം വോട്ടിനാണ് കഴിഞ്ഞ തവണ വിജയിച്ചത്. 15 പേര്‍ അഞ്ചു ലക്ഷത്തിലധികം വോട്ടിനും ജയിച്ചു.
ബി.ജെ.പിയുടെ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം 2014ലും 2019ലും ഏതാണ്ട് സമമായി നിന്നപ്പോള്‍ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കൂടി. 2014ലെ 31 ശതമാനത്തില്‍ നിന്ന് 2019ല്‍ 37 ശതമാനമായി ഉയര്‍ന്നു. സീറ്റാകട്ടെ 282 ല്‍ നിന്ന് 303 ആയി കൂടി.
100 സീറ്റില്‍ ബി.ജെ.പി കഷ്ടപ്പെട്ടാണ് ജയിച്ചിരുന്നതെങ്കില്‍ പാര്‍ട്ടി അത്ര നല്ല അവസ്ഥയിലല്ല എന്നു പറയാമായിരുന്നു. എന്നാല്‍ 105 സീറ്റുകളില്‍ 3 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം എന്നത് ബി.ജെ.പി യുടെ ശക്തമായ അടിത്തറയാണ് സൂചിപ്പിക്കുന്നത്. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസിലെ സഞ്ജയ് കുമാര്‍ പറയുന്നു.
രാജസ്ഥാനില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ 24 സീറ്റും ബി.ജെ.പി നേടി. ഒന്ന് രാഷ്ട്രീയ ലോക താന്ത്രിക് പാര്‍ട്ടി നേടി. 2014ല്‍ എട്ട് സീറ്റില്‍ 3ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ 2019ല്‍ അത് 16 സീറ്റില്‍ 3ലക്ഷത്തിലധികംവോട്ടിന്റെ ഭൂരിപക്ഷം നേടി.
ഗുജറാത്തിലാകട്ടെ കഴിഞ്ഞ രണ്ടു ലോകസഭാ തിരഞെടുപ്പുകളിലും മുഴുവന്‍ സീറ്റിലും ബി.ജെ.പിജയിച്ചു. 2014ല്‍ ആറ് സീറ്റിലാണ് 3ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നതെങ്കില്‍ 2019ല്‍ 15സീറ്റില്‍ 3ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
രാഷ്ട്രീയ നിരീക്ഷകനായ റഷീദ് കിദ്്വായി പറയുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി മേല്‍ക്കോയ്മ സ്ഥാപിക്കുന്നതില്‍ ഭൂരിപ്ക്ഷം പ്രധാന ഘടകമാണെന്നാണ്. ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കൂടിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം കൂടിയത് കാരണം ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കൂടി. ഇതിനനുസരിച്ച് സീറ്റ് കൂടണമെന്നില്ല. ബി.ജെ.പി ശക്തമായ പ്രകടനം കാഴ്ച വച്ച സംസ്ഥാനങ്ങളില്‍ ്‌കോണ്‍ഗ്രസ് ദുര്‍ബലമാവുകയാണ് ഉണ്ടായത്.
അതേ സമയം തങ്ങള്‍ രണ്ടുവര്‍ഷമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയതായി ബി.ജെ.പി വക്താവ് ആര്‍.പി സിങ്ങ് പറയുന്നു. പാര്‍ട്ടിയുടെയോ സര്ക്കാരിന്റെയോ പ്രതിനിധികള്‍ സ്ഥിരമായി നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചു വരികയാണ്.
കോണ്‍ഗ്രസ് പറയുന്നത് ചെയ്യാതിരിക്കുന്നവരാണ്. രാജസ്ഥാനില്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പകള്‍എഴുതിത്തള്ളുമെന്നാണ് രാഹുല്‍ വാഗ്ദാനം ചെയ്തത്. പക്ഷേ അത് നടന്നില്ല. ജനം വോട്ട് ചെയ്യാന്‍ നല്ല നയങ്ങളും അത് നടപ്പിലാക്കാനുള്ള മുഖങ്ങളും വേണം.
അതേ സമയം ഒരു തിരഞ്ഞെടുപ്പ് പോലെയാണ് അടുത്ത തിരഞ്ഞെടുപ്പ് എന്ന് പറയാനാകില്ല. എന്നാലും വിഘടിക്കപ്പെട്ട പ്രതിപക്ഷത്തിന് ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയില്ല.
കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോണ്‍ഗ്രസാണ് ജയിച്ചത്. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബി.ജെ.പി തൂത്തുവാരുകയായിരുന്നു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മൂന്ന് സീറ്റുകളില്‍ ബി.ജെ.പിക്ക് 6 ലക്ഷത്തിലധികംവോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ബി.ജെപി ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പാട്ടീല്‍ നവസാരിയില്‍ നിന്ന് ജയിച്ചത് 6.89ലക്ഷം വോട്ടിനാണ്. ഇത് സിക്കിം സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയേക്കാളധികമാണ്.
എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പ് കണക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് ബി.ജെ.പി 2014ലെ തിരഞ്ഞെടുപ്പ് ജയിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.