കേരളാ പദയാത്രയ്ക്ക് ഈ മാസം 27ന് തിരുവനന്തപുരത്തു സമാപനം.

1 min read

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജനുവരി 27ന് കാസര്‍കോടുനിന്നാരംഭിച്ച കേരളാ പദയാത്രയ്ക്ക് ഈ മാസം 27ന് തിരുവനന്തപുരത്തു സമാപനമാകും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സംബന്ധിക്കും. 27ന് രാവിലെ 10ന് സെന്‍ട്രല്‍സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷം പേര്‍ പങ്കെടുക്കും.

19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയാണ് പദയാത്ര തിരുവനന്തപുരത്തെത്തുക. വന്‍ വരവേല്പാണ് പദയാത്രയ്ക്ക് കേരളം നല്‍കിവരുന്നത്. കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും കേന്ദ്ര സംസ്ഥാന നേതാക്കളും അണിചേര്‍ന്ന പദയാത്ര വിജയകരമാക്കുന്നത് സാധാരണ ജനങ്ങളാണ്. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളിലും മോദി നല്‍കുന്ന ഗ്യാരന്റിയിലും വിശ്വാസം പുലര്‍ത്തിയാണ് അവരെല്ലാം ബിജെപിക്കൊപ്പമെത്തുന്നത്. കേരളത്തില്‍ വലിയമാറ്റത്തിന് വഴിതുറക്കുകയാണ് നരേന്ദ്രമോദിയുടെ ഗ്യാരന്റി.

പദയാത്രയിലൂടെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നായി ഇതുവരെ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള, പതിനായിരത്തിലധികം പുതിയ ആളുകള്‍ ബിജെപിയില്‍ അംഗത്വമെടുത്തു. തിരുവനന്തപുരത്തും അത്തരത്തില്‍ നിരവധിയാളുകള്‍ ബിജെപിയിലേക്കെത്തും. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ പ്രശ്നങ്ങളും ജീവിതവും അടുത്തറിയാല്‍ അവരിലേക്കും പദയാത്രയെത്തി. സാമുദായിക നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളവര്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് പദയാത്രയുമായി കെ. സുരേന്ദ്രനെത്തി. മുഖ്യമന്ത്രിയുടെ നവകേരള സദസ് കണ്ണാടിക്കൂട്ടിലിരുന്ന് സമൂഹത്തിലെ ഉന്നതരുമായാണ് സംസാരിച്ചതെങ്കില്‍ കെ.സുരേന്ദ്രന്റെ പദയാത്ര പാര്‍ശ്വവത്ക്കരിക്കപ്പെട്ട സാധാരണക്കാരിലേക്കാണ് എത്തിയത്.

ഈമാസം 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി പദയാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വലിയമാറ്റം സംഭവിക്കും.

Related posts:

Leave a Reply

Your email address will not be published.