വില്ലന്‍ യുധിരനെ പരിചയപ്പെടുത്തി ‘കങ്കുവ’ ടീം
1 min read
സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ യില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോള്‍. യുധിരന്‍ എന്ന കഥാപാത്രത്തെയാണ് ബോബി അവതരിപ്പിക്കുന്നത്. ബോബിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടാണ് ക്യാരക്ടര്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘മറക്കാനാകാത്ത മുഖം, ക്രൂരനും, ശക്തനുമായ ഞങ്ങളുടെ യുധിരന്‍. ജന്മദിനാശംസകള് ബോബി ഡിയോള്‍ സാര്‍’ എന്നായിരുന്നു പോസ്റ്ററിനൊപ്പം കുറിച്ചത്. ബോബി ഡിയോളിന്റെ ആദ്യ തമിഴ് ചിത്രമാണ് കങ്കുവ. രണ്‍ബീര്‍ കപൂറിന്റെ അനിമലിന് ശേഷം വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമാണിത്. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ശിവ സംവിധാനം ചെയ്യുന്ന പിരിയേഡിക് ത്രീഡി ചിത്രമാണിത്. ‘കങ്കുവാ’ എന്ന ഗോത്രസമൂഹത്തിന്റെ കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
പത്ത് ഭാഷകളിലായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.