കര്‍ഷന്‍ പ്രസാദ് ആത്മചെയ്തതല്ല, ചെയ്യിപ്പിച്ചത്! ഉത്തരവാദി പിണറായി സര്‍ക്കാര്‍

1 min read

കര്‍ഷകനെ കൊലയ്ക്ക് കൊടുത്ത് സര്‍ക്കാര്‍; ധൂര്‍ത്തും കൊലപാതകവും

മന്ത്രിപുംഗവന്‍മാരും പരിവാരങ്ങളും ആഘോഷിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രബുദ്ധ കേരളത്തില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. കടക്കെണിയില്‍ പെട്ടു. ഞാന്‍ പരാജയപ്പെട്ടുപോയി എന്നദ്ദേഹം വിലപിക്കുന്നു. ആലപ്പുഴ കുട്ടനാട് തകഴിയിലെ കര്‍ഷകനായ കെ.ജി.പ്രസാദ് ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പിന് പോയ തന്റെ ഭാര്യയെയും പഠിക്കാന്‍ പോയ മകനെയും സംരക്ഷിക്കണമെന്ന് മരണത്തിന് തൊട്ടുമുന്‍പ് സുഹൃത്തിനോട് അഭ്യര്‍ത്ഥിക്കുന്ന ഫോണ്‍ സംഭാഷണമാണിത്. കര്‍ഷര്‍ക്ക് സംഭരിച്ച് നെല്ലിന് പണം നല്‍കാതെ മുടക്കിയ സംസ്ഥാന സര്‍ക്കാരാണ് ഈ മരണത്തിനുത്തരവാദി. കേന്ദ്രം 20 രൂപ 60 പൈസയാണ് ഒരു കിലോ നെല്ലിന് സംഭരണവിലയായി നല്‍കുന്നത്. ബാക്കി 7 രൂപ 20 പൈസ് സംസ്ഥാന സര്‍ക്കാരും. കേന്ദ്രം നല്‍കുന്ന പണം പോലും നേരിട്ട് കര്‍ഷകന് നല്‍കാതെ അവന്റെ പേരില്‍ പി.ആര്‍.എസ് വായപ്‌ടെയുടപ്പിച്ചാണ് പണം നല്‍കുന്നത്. അതും കൃത്യമായി നല്‍കുന്നില്ല. വായ്പയായി എടുത്ത പണം സര്‍ക്കാര്‍ കൃത്യമായി തിരിച്ചടയിക്കാത്തതുകാരണം കര്‍ഷകന്‍ വായ്പയുടെ സിബില്‍ സ്‌കോറില്‍ തിരിച്ചടിയുണ്ടാവുന്നു. പിന്ന അവന് ഒരു ബാങ്കും വായ്പ കൊടുക്കുന്നില്ല. വട്ടപലിശക്കാരെ ആശ്രയിച്ച് അവന് ആത്മഹത്യ ചെയ്യേണ്ടിവരുന്നു. ഇതാണ് കേരളത്തില്‍ നടക്കുന്നത്.

നാട് മുഴുവന്‍ കുട്ടിച്ചോറാകുമ്പോള്‍ ധൂര്‍ത്തടിക്കുന്ന പിണറായിയാണ് പ്രസാദിന്റെ മരണത്തിനുത്തരാവദി. ഈ സര്‍ക്കാരാണുത്തരവാദി. വായ്പയ്ക്കായി ബാങ്കുകള്‍ കയറിയിറങ്ങിയ പ്രസാദ് തന്നെ പറുന്നുണ്ട് തന്റെ മരണത്തിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന്. അവര്‍ക്ക് 27 കോടി ധൂര്‍ത്തടിക്കാന്‍ പണമുണ്ട്. കൊള്ളയിടിക്കാന്‍ സഹകരണ ബാങ്കുകളുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ പണമില്ല, ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ല. ധൂര്‍ത്തടിക്കാന്‍ പണമുണ്ട്.

Related posts:

Leave a Reply

Your email address will not be published.