ഗിന്നസ് റെക്കേര്‍ഡ് നേടി അയോദ്ധ്യ ദീപമഹോത്സവം

1 min read

സ്വന്തം ലോക റെക്കോര്‍ഡ് ഭേദിച്ചു കൊണ്ട് അയോധ്യ ദീപോത്സവം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി. സരയൂ നദിക്കരയിലായിരുന്നു ദീപോത്സവം നടന്നത്. 22 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിയിച്ചാണ് അയോധ്യ ഇത്തവണത്തെ ദീപാവലി ആഘോഷിച്ചത്. 51 ഘാട്ടുകളിലായിട്ടായിരുന്നു ഗിന്നസ് റെക്കോര്‍ഡിട്ട ദീപോത്സവം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലായിരുന്നു അയോധ്യയില്‍ ദീപോത്സവം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 15 ലക്ഷം ചിരാതുകള്‍ ഒരുക്കി ഗിന്നസ് റെക്കോഡ് നേടിയിരുന്നു. ഇത്തവണ ആ ഗിന്നസ് റെക്കോര്‍ഡും ഭേദിച്ച് ഗിന്നസ് അധികൃതരില്‍ നിന്നും സാക്ഷ്യപത്രം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഏറ്റുവാങ്ങി. ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി.

Related posts:

Leave a Reply

Your email address will not be published.