റേപ്പ് എന്താണെന്ന് സിനിമയിൽ കാണിക്കണം
1 min readറേപ്പ് വയലന്റ്സാണ്. ഇത് ഞാൻ ചെയ്യരുതെന്ന ചിന്തയുണ്ടാക്കണം
ഇന്ത്യൻ സിനിമകളിൽ റേപ്പ് രംഗങ്ങൾ ചിത്രീകരിക്കുന്ന രീതി ശരിയല്ല എന്ന് നടൻ സാബുമോൻ . റേപ്പ് ക്രൂരമാണ് , ഞാൻ ഇത് ചെയ്യരുത് എന്ന തോന്നൽ പ്രേക്ഷകന് ഉണ്ടാകണമെങ്കിൽ യഥാർഥ റേപ്പ് കാണിക്കണം എന്നാണ് സാബുമോന്റെ വാദം. പ്രാവ് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടുത്തെ സിനിമകളിൽ റേപ്പ് കാണിക്കുന്നത് കണ്ടിട്ടുണ്ടോ? സെൻസർഷിപ്പ് നിയമപ്രകാരം സ്ത്രീകളുടെ ചില ശരീരഭാഗങ്ങൾ കാണിക്കാൻ പാടില്ല. അതുകൊണ്ട് സിംബോളിക്കായി അത് കാണിക്കാൻ തുടങ്ങി. റേപ്പിനു ശേഷം കാണിക്കുന്നത് തേഞ്ഞ കുങ്കുമവും ചതഞ്ഞ പൂക്കളുമൊക്കെയാണ്.
ഒറിജനൽ റേപ്പ് എന്താണെന്ന് ഇന്റർനെറ്റിൽ പരിശോധിക്കണം. ശരീരം വികൃതമായിട്ടായിരിക്കും ഇരകളെ കിട്ടുന്നത്. കാരണം റേപ്പിനിടയിൽ സ്ത്രീകൾ ശക്തമായി പ്രതികരിക്കും. തലയുടെ ഇടതുവശത്തോ വലതുവശത്തോ ഇടിച്ച് ബോധം കെടുത്തും. ബ്രെയിൻ ഡാമേജ് വരെ ഉണ്ടാക്കും. അല്ലാതെ റേപ്പ് നടക്കില്ല. ഇത്രയും ഡാമേജായ ഒന്ന് സിനിമയിൽ കാണിക്കരുത് എന്നാണ് പറയുന്നത്. ഇത് ചെയ്യാൻ പോകുന്നവൻ വിചാരിക്കുന്നത് ഇത്തിരി കുങ്കുമം തേയും പൂവ് ചതയും . അത്രയേ ഉള്ളൂ എന്നാണ്.
മോണിക്ക ബലൂചിയെ സബ് വേയിൽ വെച്ച് റേപ്പ് ചെയ്യുന്ന സീനുണ്ട് ഒരു സിനിമയിൽ. ചില സിനിമകളിൽ ഇങ്ങനെ റിയലായിട്ട് കാണിച്ചിട്ടുണ്ട്. റേപ്പ് എന്നാൽ പെനട്രേഷനല്ല, വയലന്റ്സാണ്. ഇങ്ങനെ മനുഷ്യത്വമില്ലാത്ത പ്രവൃത്തിയെ കാണിക്കരുത് എന്നാണ് പറയുന്നത്. ആളുകൾ അനുകരിക്കുമത്രേ.. പൂവ് കാണിച്ചാലാണ് അനുകരിക്കുക. ഇത്രയേ ഉള്ളു എന്നു വിചാരിക്കും. ശരിക്കുമുള്ളത് കാണിച്ചാൽ നെഞ്ച് പിടച്ചു പോകും. ഒരു മനുഷ്യജീവിയോട് ഇങ്ങനെ ചെയ്യാമോ എന്ന് ചിന്തിക്കും.
സ്ത്രീകൾക്കെതിരെയോ പുരുഷൻമാർക്കെതിരെയോ ഉള്ള സാധനങ്ങൾ കാണിച്ചു കൊടുത്ത് ആളുകളെ എഡ്യുക്കേറ്റ് ചെയ്യണമെന്നാണ് സാബുമോൻ പറയുന്നത്. സഹജീവികളോട് ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന തോന്നൽ അവരിൽ ഉണ്ടാക്കണം. ക്രൂരത ചെയ്യാൻ അവൻ അറയ്ക്കണം. സാബുമോൻ പറയുന്നു.