കടമ്പകള്‍ കടന്ന് വനിതാ സംവരണ ബില്‍; ഇന്‍ഡ് മുന്നണിയില്‍ ഭിന്നത

1 min read

വയനാട് വനിത സംവരണ മണ്ഡലമാകുമോ? ബില്‍ പൊളിച്ചത്് കോണ്‍ഗ്രസ്

അങ്ങനെ വനിതാ സംവരണ ബില്‍ വീണ്ടും സജീവ പരിഗണനയില്‍. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരണം അനുവദിക്കുന്നതാണ് ബില്‍. 2003ല്‍ ബി.ജെ.പിയുടെ റായ്പൂരില്‍ ദേശീയ നിര്‍വാഹക സമിതി യോഗം വനിതകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും സംവരണം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. 2004ല്‍ പിന്നെ അധികാരത്തില്‍ വന്നത് യു.പി.എ സര്‍ക്കാരായിരുന്നു. ഇപ്പോള്‍ 27 വര്‍ഷത്തിന് ശേഷം ബില്‍ വീണ്ടും പാര്‍ലമെന്റിലെത്തുകയാണ്. 2010ല്‍ ബില്‍ പാര്‍ലമെന്റില്‍ ലാപ്‌സായതാണ്. 2010ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ബഹളവും തര്‍ക്കവും മോശമായ രംഗങ്ങളുമൊക്കെയുണ്ടായി. ഇപ്പോള്‍ ഇന്‍ഡ് സഖ്യത്തിലെ പ്രധാന ഘടകകക്ഷികളായ ആര്‍.ജെ.ഡിയും സമാജ് വാദി പാര്‍ട്ടിയുമാണ് അന്നതിനെതിരെ ശക്തമായി എതിര്‍ത്തത്. യു.പി.എ മുന്നണിയെ പിന്തുണച്ചിരുന്ന ഈ രണ്ട് പാര്‍ട്ടികളും പിന്തുണ പിന്‍വലിക്കുമെന്നുവരെ ഭീഷണിപ്പെടുത്തി. രാജ്യസഭയില്‍ നിന്ന് ബില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചപ്പോള്‍ ലോകസഭയിലും വോട്ടിനിടാന്‍ കഴിഞ്ഞില്ല. ഇതോടെ ബില്‍ ലാപ്‌സായി.

ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ നാഴികക്കല്ലാണ് വനിതാസംവരണ ബില്‍. ഏറ്റവും രസകരം വനിതാ സംവരണ ബില്ലും ഏകീകൃത സിവില്‍ കോഡും മുത്തലാക്ക് നിരോധനവുമൊക്കെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. നൂറുല്‍ ഹസ്സന്‍ റിപ്പോര്‍ട്ടും 1988 ഒക്ടോബര്‍ 9ലെ മാര്‍ഗരറ്റ് ആല്‍വാ റിപ്പോര്‍ട്ടുമാണ് വനിതാ സംവരണ ബില്ലിന് വഴി തെളിച്ചത്. മറ്റ് രണ്ട് ആവശ്യങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തുടര്‍ന്നുവന്ന ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി സര്‍ക്കാരുകളൊന്നും ഇത് നടപ്പിലാക്കാന്‍ തയ്യാറായില്ല.

പിന്നീട് വന്ന യുനൈറ്റഡ് ഫ്രന്റ് സര്‍ക്കാരാണ് ആദ്യം വനിതാ ബില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിച്ചത്. 1996ല്‍. മുന്നു തവണ ബില്‍ അവതരിപ്പിച്ചപ്പോഴും ഘടകകക്ഷികളായ എസ്.പിയും ആര്‍.ജെ.ഡിയും എതിര്‍ത്തതിനാല്‍ നടന്നില്ല. പിന്നീട് വന്ന വാജപേയി സര്‍ക്കാരും വനിതാ ബില്‍ നടപ്പിലാക്കാന്‍ ആത്മാര്‍ഥ ശ്രമം നടത്തി. 1998ലാണ് വാജപേയി സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. അന്ന്ത് പാസ്സാക്കാന്‍ കഴിഞ്ഞില്ല. 1999ലും 2002ലു 2003ലും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചെങ്കിലും ലാലു, മുലായം തുടങ്ങിയവര് എതിര്‍ത്തു. പിന്നീട് യു.പി.എക്കാലത്താണ് ബില്‍ കൊണ്ടവന്നത്. ലാലു, മുലായം സഹകരിച്ചില്ലെന്നു മാത്രമല്ല കോണ്‍ഗ്രസില്‍ നിന്ന് ബില്ലിനെ എതിര്ത്ത പി.എം.സയിദ്, സി.കെ. ജാഫര് ഷെരീഫ്,, പി.ശിവശങ്കര് എന്നിവരെ ബോദ്ധ്യപ്പെടുത്താന്‍ സോണിയാഗാന്ധിക്ക് ്കഴിഞ്ഞുമില്ല. അധികാരം കിട്ടി 4 വര്‍ഷമാണ യു.പി.എ സര്‍ക്കാര്‍ ബില്ലില്‍ അടയിരുന്നത്. 2008ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും അത് സ്റ്റാന്‍ഡിംഗ് ക്മ്മിറ്റിക്ക് വിട്ടും.2010ലാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കുന്നത്. എന്നാല്‍ യു.പിയിടെ അടിപിടി മൂലം അത് ലാപ്‌സായി. എന്നും വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത എസ്. പി.യും ആര്‍.ജെ.ഡിയും എതിര്‍പ്പു തുടരുന്നതോടെ പുതുതായ രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ഇന്‍ഡ് മുന്നണിയിലും ബില്ലിനെ ചൊല്ലി തര്‍ക്കംരൂക്ഷമാവും.

Related posts:

Leave a Reply

Your email address will not be published.