മമ്മൂട്ടിക്കൊപ്പം തിയേറ്റര്‍ മൊത്തം കരഞ്ഞു
1 min readകാതലില്‍ മമ്മൂട്ടി എന്റെ ദൈവമേ എന്നു പറഞ്ഞ് കരയുന്ന രംഗം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്നു സുധി കോഴിക്കോട്.
”പടം കണ്ടതിനു ശേഷം ഡിക്സണ്‍ ചേട്ടനെയാണ് ഞാന്‍ ആദ്യം വിളിച്ചത്. ചേട്ടനോട് പറയാന്‍ കഴിയാതെ തൊണ്ട പൊട്ടി കരയുകയായിരുന്നു ഞാന്‍. മമ്മൂക്ക എന്റെ ദൈവമേ എന്ന് വിളിച്ചു കരയുന്ന അത്രയും ഇമോഷന് എനിക്കുണ്ടായിരുന്നു. അത് പറയുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണ് നിറയുന്നുണ്ട്. ഗോവയിലെ ഫിലിം ഫെസ്റ്റിവലില്‍ നിന്നാണ് ഞാന്‍ പടം കണ്ടത്. ഞാനും ചിന്നുവും ഒരുമിച്ചാണ് ഇരിക്കുന്നത്. ആ സീന്‍ കഴിഞ്ഞ് ഞാന്‍ ചിന്നുവിനെ കെട്ടിപ്പിടിച്ച് കരയുകയാണ് ആദ്യം ചെയ്തത്. മുഴുവന്‍ ഇരുട്ടാണ്. അതുകഴിഞ്ഞിട്ട് താഴെ ഇറങ്ങുന്നതുവരെ കരച്ചിലായിരുന്നു. തിയേറ്റര്‍ മൊത്തം കരയുകയായിരുന്നു. ആ കരച്ചില് ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു. തിയേറ്റര്‍ വിസിറ്റ് ചെയ്യുമ്പോള്‍ ആളുകള്‍ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു. സുധി കോഴിക്കോട് പറഞ്ഞു. കാതലില്‍ തങ്കന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് സുധി കോഴിക്കോട്.