പാസ് ആവശ്യപ്പെട്ടത് പുതിയ പാര്‍ലമെന്റ് കാണാനെന്ന് ബി.ജെ.പി എം.പി
1 min readലോകസഭയില്‍ പുക സപ്രേ ചെയ്ത സംഭവത്തിലെ പ്രതികളിലൊരാള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം കാണാന്‍ മൂന്നുമാസമായി ബന്ധപ്പെട്ടുകൊണ്ടിരുന്നെന്ന് പാസ് നല്‍കിയ മൈസൂരിലെ ബി.ജെ.പി എം.പി പ്രതാപ് സിംഹ പറഞ്ഞു. അറസ്റ്റിലായ പ്രതികളിലൊരാളായ മനോരഞ്ജന്റെ പിതാവ് തന്റെ മണ്ഡലത്തില്‍ പെട്ടയാളാണ്. പാസ് ലഭിക്കുന്നതിനായി മനോരഞ്ജന്‍ തന്റെ പെഴ്‌സണല്‍ അസിസ്റ്റന്റുമായും ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായും എം.പി അറിയിച്ചു. താന്‍ ഇപ്പോള്‍ പങ്കുവച്ച കാര്യങ്ങളല്ലാതെ കൂടുതലൊന്നും എനിക്കവരെക്കുറിച്ചറിയില്ല. ഇക്കാര്യം ലോകസഭ സ്പീക്കര്‍ ഓം ബിര്‍ലയെയും സന്ദര്‍ശിച്ച് എം.പി വ്യക്തമാക്കിയിരുന്നു. പിടിക്കപ്പെട്ട മറ്റൊരു പ്രതിയായ സാഗര്‍ ശര്‍മ്മയോടൊപ്പം സന്ദര്‍ശക ഗാലറിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ചാടിയ ആളാണ് മനോരഞ്ജന്‍. ഇതേ സമയത്ത് തന്നെ രണ്ട് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിക്കിച്ചിരുന്നു. ഹരിയാനയില്‍ നിന്നുള്ള നീലം ദേവി, മഹാരാഷട്ര സ്വദേശി അമോല്‍ ഷിന്‍ഡെ എന്നിവരാണ് പിടിയിലായത്.