വി.സി പറഞ്ഞിട്ടും ബാനര്‍ മാറ്റിയില്ല, സര്‍വകലാശാല മുഴുവന്‍ മൂടുതാങ്ങികള്‍

1 min read

 ഇത് സര്‍വകലാശാലയോ സര്‍വ മൂടുതാങ്ങിശാലയോ

ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അപമാനിക്കുന്ന ബാനര്‍ കേരള യൂണിവേഴ്‌സിറ്റി കവാടത്തില്‍ കെട്ടിയിട്ടും അത് അഴിച്ചു മാറ്റാന്‍ നട്ടെല്ലുള്ള ഒരുത്തനും ആ സര്‍വകലാശാലയിലില്ലേ. ചാന്‍സലറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബാനര്‍ നീക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍കുന്നുമ്മല്‍ നിര്‍ദ്ദേശിച്ചെങ്കിലും എ.കെ.ജി സെന്ററിലെ അടുക്കളയിലെ ഉച്ചിഷ്ടം ഭക്ഷിക്കുന്ന ഉദ്യോഗസ്ഥന്മാരും സിന്‍ഡിക്കേറ്റ് അംഗങ്ങളും തലപ്പത്തുള്ള കേരള യൂണിവേഴ്‌സിറ്റി അതുനടപ്പാക്കിയില്ല. മുകളിലുള്ളവനെയും അധികാരത്തിലുള്ളവനെയും മണിയടിക്കാനറിയുന്നത് മാത്രമാണ് ഇവരുടെയൊക്കെ യോഗ്യത. യോഗ്യതയാണ് ഈ പദവികളിലേക്കുള്ള മാനദണ്ഡമെങ്കില്‍ മാന്യന്മാര്‍ അവിടെ കയറിയിരുന്നേനെ. പോലീസിന്റെയോ സെക്യൂരിറ്റി ജീവനക്കാരുടെയോ സഹകരണത്താല്‍  ബാനര്‍ അഴിപ്പിക്കേണ്ട ബാദ്ധ്യത സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ്. എന്നാല്‍ അവരത് ചെയ്യുന്നില്ല.

തലപ്പത്ത് കയറുന്നതൊക്കെ അയോഗ്യരോ കാല് പിടിച്ച് സ്ഥാനം നേടുന്നവരോ
ആയാല്‍ പിന്നെ ഇങ്ങനെയൊക്കെയല്ലെ സംഭവിക്കൂ. മുമ്പ് മൂന്ന് പേര്‍ സെനറ്റില്‍ കയറിയത് ഒരു യോഗ്യതയുമില്ലാതെയായിരുന്നു. അവരില്‍ രണ്ടുപേര്‍ ഇന്ന് സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരാണ് . ഒന്ന് പി.പ്രസാദും രണ്ട് സജിചെറിയാനും.  പത്രവുമായി ബന്ധമില്ലാത്തയാള്‍ പത്രപ്രവര്‍ത്തകനായും വ്യവസായവുമായി ബന്ധമില്ലാത്തയാള്‍ വ്യവസായി ആയും സ്‌പോര്‍ട്‌സുമായി ബന്ധമില്ലാത്തയാള്‍  സ്‌പോര്‍ട്‌സ് ക്വാട്ടയിലും  സെനറ്റില്‍ കയറിക്കൂടി.  
അവരെ അവസാനം പറഞ്ഞുവിട്ടു. ഇതുപോല തന്നെയാണ് സെനറ്റിലും സിന്‍ഡിക്കേറ്റിലും. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ സെനറ്റില്‍ വന്നതാണ് ഇവരുടെ പ്രശ്‌നം. കോഴിക്കോട് സര്‍വകലാശാലയില്‍ സെനറ്റ് അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട പത്മശ്രീ ജേതാവിനെ പോലും അകത്ത് കയറ്റില്ല എന്നാണ് എസ്. എഫ്.ഐ്കാര്‍ പറയുന്നത്. സെനറ്റിലും സിന്‍ഡിക്കേറ്റിലുമൊക്കെ പാര്‍ട്ടി ഗുണ്ടകള്‍ മതി എന്നാണവര്‍ പറയുന്നത്.  

സര്‍വകലാശാലയിലെ എല്ലം രംഗങ്ങളിലും പാര്‍ട്ടിക്കാരെ നിയമിച്ചുകൊണ്ടിരുന്നത്. എല്ലാ ആജ്ഞാനുവര്‍ത്തികള്‍. ഉദ്യോഗസ്ഥ മേധാവികളും ഇങ്ങനെയൊക്കെ തന്നെ. അതുകൊണ്ടാണ് സര്‍വകലാശാലയുടെ പ്രധാന കവാടം മറച്ച് എസ്.എഫ്.ഐക്കാര്‍ ഒരു ബാനര്‍ കെട്ടിയിട്ട് അത് അഴിക്കാന്‍് ഉത്തരവിട്ടിട്ടും അത് നടപ്പാക്കാന്‍ രജിസ്ട്രാര്‍ തയ്യാറാകാത്തത്.  ചൊവ്വാഴ്ചയാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വ്യാഴാഴ്ചയായിട്ടും അത് അഴിച്ചുമാറ്റാനുള്ള ഗട്‌സ് രജിസ്ട്രാര്‍ക്കുണ്ടായിട്ടില്ല. ഇനി താന്‍ പറഞ്ഞിട്ട് രജിസട്രാര്‍ കേള്‍ക്കുന്നില്ലെന്ന് പറയാനെ വൈസ് ചാന്‍സലര്‍ക്ക് കഴിയൂ. അത് അദ്ദേഹത്തില്‍ നിന്ന് എഴുതിവാങ്ങണമെന്ന് മാത്രം. ബാക്കി ചെയ്യാന്‍ ഗവര്‍ണര്‍ക്കറിയാം.  പിണറായി വിജയനെ മെരുക്കാനറിയുന്ന ആരിഫ് മുഹമ്മദ് ഖാനും ഈ ഞാഞ്ഞൂലുകളും കൂലിത്തല്ലുകാരും ഒരു വെല്ലുവിളിയേ അല്ല.  വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്രിമിനലുകളുടെ ആസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ് സി.പി.എമ്മും അവരുടെ അനുചരന്മാരും.  ഇതില്‍ നിന്ന് ഇവയെ മോചിപ്പിച്ചാലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം രക്ഷപ്പെടൂ.

Related posts:

Leave a Reply

Your email address will not be published.