ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കൗമാരക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത, കുടുംബം പരാതി നല്‍കി
1 min readകോഴിക്കോട്: കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മല്‍ മനോജ് ബിന്ദു ദമ്പതികളുടെ മകന്‍ സായൂജ് ലാലിന്റെ (18) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലേ ദിവസം സഹോദരനൊപ്പം ഭക്ഷണം കഴിച്ച് ഒന്നിച്ച് കടന്നുറങ്ങിയതാണ്. വീട്ടില്‍ യാതൊരു വിധ പ്രശ്‌നങ്ങളോ, ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. എന്നാല്‍, എന്താണ് മരണ കാരണമെന്ന് ഇതുവരെ കുടുംബത്തിന് വ്യക്തമായിട്ടില്ലെന്നും പിതാവിന്റെ സഹോദരന്‍ കൊടുവള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മരണത്തില്‍ കുടുംബത്തിന് സംശയമുണ്ടെന്നും, സുഹൃത്തുക്കള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്നും സായൂജിന്റെ കുടുംബം പരാതിയില്‍ പറയുന്നു.