ടീം ഇന്ത്യയും ന്യൂ ഇന്ത്യയും  ഇന്ത്യയും  ഭാരതവും

1 min read

 കോണ്‍ഗ്രസ് സഖ്യത്തിന്റെ പേര് ന്യൂ ഇന്ത്യ, ബി.ജെ.പിയുടെത് ഭാരതവും

 നിഷേധാത്മകത ഒരിക്കലും വിജയിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  അഴിമതിക്കാരുടെയും കുടുംബവാഴ്ചക്കാരുടെയും മുന്നണിയാവുമ്പോള്‍ രാജ്യമാണ് പരാജയപ്പെടുന്നത്. കോണ്‍ഗ്രസ് മുന്നണിക്ക്  ടീം ഇന്ത്യ എന്നു പേരിടുമ്പോള്‍ പിന്നാക്കക്കാരുടെതും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായുള്ള ഭാരതത്തിനാണ് എന്‍.ഡി.എയുടെ പുറപ്പാട്.

 ദേശീയ ജനാധിപത്യ സഖ്യം(എന്‍.ഡി.എ )  എന്നാല്‍ ന്യൂ ഇന്ത്യ, ഡവലപ്ഡ് നേഷന്‍,  ആസ്പിരേഷന്‍ ഓഫ് പീപ്പിള്‍ ആന്‍ഡ് റീജ്യന്‍ എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അത് അവസരവാദമുന്നണിയല്ല. രാജ്യത്തിന് സംഭാവന നല്‍കാനുള്ള മുന്നണിയാണ്.
 ആരാണ് എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ എന്ന് ജനം കാണുന്നുണ്ട്.  അത് ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കും  പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. പട്ടികജാതിക്കാരുടെയും പിന്നാക്കക്കാരുടെയും  ഉന്നമനത്തിനായുള്ള സഖ്യമാണ്.  രാജ്യം ആദ്യം , പുരോഗതി ആദ്യം എന്നു പറയുന്ന മുന്നണിയാണ്. ആദ്യം ജനങ്ങളെ ശാക്തീകരിക്കുകയാണെന്ന്് വേണ്ടതെന്ന്  പറയുന്ന മുന്നണിയാണ്.  ഗാന്ധിജിയും അംബേദ്കറും വിഭാവനം ചെയ്ത സാമൂഹ്യ നീതിയാണ് എന്‍.ഡി.എ ലക്ഷ്യം വയ്ക്കുന്നത്.

 നമ്മള്‍ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തിയപ്പോള്‍ അത് വരും തലമുറയെയും സുരക്ഷിതമാക്കും.  ഞാന്‍ മദ്ധ്യപ്രദേശിലെ ഗിരി വര്‍ഗമേഖലയിലെ  സ്ത്രീകളെ കണ്ടിരുന്നു. സ്വാശ്രയ സംഘങ്ങൡലുൂടെ തങ്ങള്‍ ലക്ഷാധിപതികളായെന്നാണവര്‍ പറയുന്നത്.

 പ്രതിപക്ഷ സഖ്യത്തെയും പ്രധാനമന്ത്രി കളിയാക്കി. കേരളത്തില്‍ സി.പി.എം കോണ്‍ഗ്രസും അടിയാണ്. ബംഗലൂരുവിലെത്തിയാല്‍ അവര്‍ സുഹൃത്തുക്കളാകും.  അവരുടെ ഉള്ള് ജനങ്ങള്‍ക്കറിയാം. അവര്‍ ഒരുമിച്ച് നില്‍ക്കും. എന്നാല്‍ അവര്‍ക്ക് ഒരുമിച്ച് പോകാനാകില്ല.

 പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റിയതുകൊണ്ട് അവരുടെ സ്വഭാവം മാറുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 കോണ്‍ഗ്രസ് സഖ്യത്തിന് ഇന്‍ഡ്യ എന്ന് പേരിട്ടതോടെ ഇനി ഭാരത മാതാവും ഇന്‍ഡ്യയും തമ്മിലുള്ള പോരാട്ടമാണെന്ന് ബി.ജെ.പി സഖ്യകക്ഷിയായി  രാഷ്ടീയ ലോകദള്‍ നേതാവ് ഉപേന്ദ്രനാഥ കുഷവാ പറഞ്ഞു. നാം ബ്രിട്ടീഷ് കോളോണിയല്‍ പാരമ്പര്യത്തില്‍ നിന്ന് മുക്തരാകണം. നമ്മുടെ പുര്‍വ പിതാക്കള്‍ ഭാരതത്തിന് വേണ്ടിയാണ് പോരാടിയത്. ഭാരതത്തിന് വേണ്ടിയുള്ള പോരാട്ടം നാം തുടരണം എന്ന്്  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

 അതേ സമയം എന്‍.ഡി.എ യോഗത്തിനെത്തിയ പാര്‍ട്ടികളെക്കുറിച്ച് ആരും കേട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ എന്‍.ഡി.എയില്‍ ഒരു പാര്‍ട്ടിയും വലുതും ചെറുതുമല്ലെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു. ഇത് അവസരവാദ മുന്നണിയല്ല. 2014ലൂം 2019ലും ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിരുന്നു. എന്നാല്‍ എന്‍.ഡി. എ സര്‍ക്കാരാണ്  രൂപീകരിച്ചത്. 50 ശതമാനത്തിലധികം വോട്ടുമായി എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.