ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക്10 % സീറ്റ് വിശിഷ്ട വ്യക്തികള്‍ക്ക്

1 min read

ബി.ജെ.പി 450 ലോകസഭാ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങി

പ്രതിപക്ഷത്ത് സഖ്യത്തിന്റെ പേര് നിശ്ചയിച്ചതില്‍ തന്നെ പോര് തുടങ്ങിയപ്പോള്‍ ബി.ജെ.പി ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള നടപടി തുടങ്ങി.

ഇപ്പോള്‍ സജീവ ബി.ജെ.പിക്കാരല്ലാത്തവരായിരിക്കും 10 ശതമാനം സ്ഥാനാര്‍ത്ഥികള്‍. അതായത് സമൂഹത്തില്‍ പേരും അംഗീകാരവും ഉള്ള വിശിഷ്ട വ്യക്തികള്‍. ഇവരില്‍ സിനിമാ നടന്മാര്‍, സാഹിത്യകാരന്മാര്‍, കായിക താരങ്ങള്‍, ഐ.എ.എസ്., ഐ.പി.എസ് ഉദ്യോഗസ്ഥര്‍, മുന്‍ പട്ടാള ഉദ്യോഗസ്ഥര്‍് എന്നിവരൊക്കെ പെടും. 450 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക. ബാക്കി സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടു നല്‍കും. 37 ഘടകക്ഷികളാണ് ഇപ്പോള്‍ ദേശീയ ജനാധിപത്യ സഖ്യത്തിലുള്ളത്. ഇതില്‍ ചില പാര്‍ട്ടികളുടെ നേതാക്കള്‍ ബി.ജെ.പി ചിഹ്നത്തിലായിരിക്കും മത്സരിക്കുക.

നിരവധി പേരാണ് പുതുതായി പാര്‍ട്ടിയിലേക്ക് വരുന്നത്. അവര്‍ക്ക് ജനസ്വാധീനം അനുസരിച്ച് അംഗീകാരം നല്‍കും. തെലങ്കാനയില്‍ മുന്‍ ആരോഗ്യമന്ത്രി ഏട്ടേല രാജേന്ദ്രന്‍ സമീപകാലത്താണ് ബി.ജെ.പിയിലേക്ക് വന്നത്. അദ്ദേഹത്തെ സംസ്ഥാനത്തെ പ്രചാരണ കമ്മിറ്റി തലവനാക്കി.

സഖ്യകക്ഷികളെ കൂടുതല്‍ കൂട്ടുക എന്ന തന്ത്രം ഫലിക്കുന്നുവെന്നാണ് ബി.ജെ.പി കരുതുന്നത്. ആളറിയാത്ത പാര്‍ട്ടികളാണ് ബി.ജെ.പിയുടെ കൂടെ വന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ടെങ്കിലും ബി.ജെ.പി അത് കാര്യമാക്കുന്നില്ല. കഴിഞ്ഞ തവണ ബിഹാറില്‍ ബി.ജെ പി സ്ഖ്യത്തിനായിരുന്നു വിജയം 40 സീറ്റുകളില്‍ ബി.ജെ.പി 17ഉം ജെഡിയു 16 ഉം നേട.ി ഇപ്പോള്‍ ജെ.ഡി യു, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സഖ്യമാണ് എതിര്‍പക്ഷത്ത്. എന്‍.ഡി എയില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന ജെ.ഡി.യു വിന് കിട്ടാവുന്ന 20ശതമാനത്തില്‍ താഴെ വോട്ട് അധികമായി പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പ്രതിപക്ഷ സഖ്യത്തി്‌ന് ബിഹാറില്‍ 45 ശതമാനം വോട്ടേ ഉള്ളൂ എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.അതുകൊണ്ട് തന്നെയാണ് പുതിയ സഖ്യകക്ഷികളെ കൂട്ടിയതും. രാംവിലാസ് പസ്വാന്റെ എല്‍.ജെ.പി ക്ക് പട്ടികജാതിക്കാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. രാഷ്ട്രീയ ലോകസ സമതാ പാര്‍ട്ടി( ആര്‍.എല്‍. എസ്. പി.) ക്ക് കുഷവകളുടെ വോട്ട് നന്നായി കിട്ടും. മുകേഷ് സാഹനിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് മുക്കുവ സമുദായത്തിന്റെ വോട്ട് കൂടുതല്‍ കിട്ടും. ജിതന്‍ റാം മാഞ്ചിക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വോട്ട് കിട്ടും. പലപ്പോഴും ഈ പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് നിന്നാല്‍ ഒരു സീറ്റും കിട്ടില്ല. എന്നാല്‍ ബി.ജെ.പിയുടെ കൂടെ നില്‍ക്കുമ്പോള്‍ ഇവരുടെ വോട്ട് നിര്‍ണായകമാവും. ബി.ജെ.പിക്ക് മാത്രം 2530 ശതമാനം വോട്ടുണ്ട്. അതേ സമയം എതിര്‍ഭാഗത്ത് ആര്‍.ജെ.ഡി , കോണ്‍ഗ്രസ്, ജെ.ഡി.യു എന്നിവ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും മൂന്ന് പാര്‍ട്ടികളുടെയും വോട്ട് മുഴുവനായി കിട്ടില്ല.

യു.പിയിലും ഇതു തന്നെയാണ് സ്ഥിതി. കഴിഞ്ഞ തവണ ബി.ജെ.പി കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച പല മണ്ഡലങ്ങളിലും നിര്‍ണായകമ്ായ വോട്ട് ഒറ്റയ്ക്ക് പിടിച്ച പാര്‍ട്ടികളാണ് ഇപ്പോള്‍ ബി.ജെ.പി സഖ്യത്തിലേക്ക് വന്നിരിക്കുന്നത്. ആകെ അര ശതമാനം വോട്ട് മാത്രമാണ് കിട്ടിയതെങ്കിലും രാജഭര്‍ നയിക്കുന്ന എസ്. ബി. എസ്. പിക്ക് 12 ലോകസഭാ സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഉദാഹരണത്തിന് ബല്ലിയയില്‍ ബി.ജെ.പി കഴിഞ്ഞ തവണ 15,119 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. അതേ സമയം ഒറ്റയ്ക്ക് മത്സരിച്ച എസ്.ബി.എസ്.പി ഇവിടെ 39,000 വോട്ട് പിടിച്ചിരുന്നു. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 36 ശതമാനം വോട്ടാണ് കിട്ടിയത്. അതേ സമയം ജെ.ഡി.എസിന് 13.3 ശതമാനം വോട്ട് കിട്ടിയിരുന്നു. ജെ.ഡി.എസ് , ബി.ജെ.പി സഖ്യത്തിലേക്ക് വരികയാണെങ്കില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍് കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ നിലം തൊടില്ല.

Related posts:

Leave a Reply

Your email address will not be published.