സ്വച്ഛ്ഭാരതിനോട് ആരോഗ്യവകുപ്പിന് അയിത്തമോ

1 min read

ഗാന്ധിജയന്തി ദിനത്തിലും സ്വച്ഛ് ഭാരതിനോട് ആരോഗ്യ വകുപ്പിന് അയിത്തം. തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരം വൃത്തിയാക്കാന്‍ മന്ത്രി വീണാജോര്‍ജ്ജ് അനുമതി നിഷേധിച്ചതായി വിമര്‍ശനം. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, നെഹ്‌റു യുവ കേന്ദ്ര, അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഒക്‌ടോബര്‍ രണ്ടിന്  തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരാള്‍ പൊക്കത്തില്‍ കാടു മൂടി കിടക്കുന്ന 11 ാം വാര്‍ഡ് പരിസരം ശുചീകരിക്കുന്നതിന്  സെപ്തംബര്‍ 20നാണ് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കിയത്.  21 ന് ഡിഎംഒയ്ക്ക്  ലഭിച്ച അപേക്ഷ അന്നു തന്നെ ആരോഗ്യ ഡയറക്ടറേറ്റിലേക്ക് നല്‍കി. എന്നാല്‍ ആരോഗ്യ ഡയറക്ടറേറ്റ് 27 ന് വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ പിടിച്ചുവച്ചു. നിരവധി തവണ ബന്ധപ്പെട്ടശേഷമാണ് അന്ന് വൈകിട്ട് അപേക്ഷ സെക്രട്ടേറിയറ്റിലേക്ക് അയച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആരോഗ്യമന്ത്രിക്ക് നല്‍കി. പക്ഷെ സെപ്തംബര്‍ 30ന് വൈകിട്ടു വരെ  അനുമതി നല്‍കിയില്ല.
ഗാന്ധി ജയന്തി ദിനത്തില്‍  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരനാണ് ശുചീകരണം ഉദ്ഘാടനം ചെയ്യാനിരുന്നത്.  അതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് ബിജെപി  ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ്്.രാജീവ് ആരോപിച്ചു. ഇതേ തുടര്‍ന്ന് ശ്രീചിത്ര മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് പൂജപ്പുരയില്‍ ശുചീകരണ പരിപാടി നടത്തി.

Related posts:

Leave a Reply

Your email address will not be published.