മറിയക്കുട്ടിക്ക് ഇനി സുരേഷ്‌ഗോപിയുടെ വക പെന്‍ഷന്‍

1 min read

അടിമാലിയിലെ മറിയക്കുട്ടിയെ മറന്നില്ലല്ലോ? സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിഷേധിച്ചപ്പോള്‍ ഭിക്ഷാപാത്രവുമായി ഇറങ്ങിയ മറിയക്കുട്ടി. പിണറായിയുടെ ജനവിരുദ്ധ നയങ്ങളെയും അഴിമതിയെയും തുറന്നു കാട്ടിയ മറിയക്കുട്ടി. നുണപ്രചാരണം നടത്തിയ ദേശാഭിമാനിയെക്കൊണ്ട് മാപ്പ് പറയിച്ച മറിയക്കുട്ടി.എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായ ജനരോഷം ആളിക്കത്തിച്ച 78 കാരിയുടെ വാക്കിനുമുന്നില്‍ ഇടതുവക്താക്കളെല്ലാം ചൂളിപ്പോയിരുന്നു. അതേ മറിയക്കുട്ടിക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുക്കാതായപ്പോള്‍ നടന്‍ സുരേഷ് ഗോപി അവരെ കാണാന്‍വന്നു. മറിയക്കുട്ടിക്കും അന്നയ്ക്കും ആജീവനാന്ത പെന്‍ഷന്‍ നല്‍കുമെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. എം.പി ആയിരുന്ന തനിക്ക് ലഭിക്കുന്ന പെന്‍ഷനില്‍ നിന്നാണ് ആ തുക സുരേഷ് ഗോപി നല്‍കുന്നത്. ആദ്യ പെന്‍ഷന്‍ ബി.ജെ.പി ജില്ലാ നേതാക്കള്‍ അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിലെത്തി മറിയക്കുട്ടിക്കും അന്നയ്ക്കും കൈമാറി. ഇനി സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിയാലും ഇല്ലെങ്കിലും മറിയക്കുട്ടിക്കും അന്നയ്ക്കും പ്രതിമാസം 1600 രൂപ വീതം സുരേഷ് ഗോപിയുടെ പെന്‍ഷന്‍ ലഭിക്കും.

Related posts:

Leave a Reply

Your email address will not be published.