ചുവരെഴുതാനായി സുരേഷ് ഗോപിയും
1 min read ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂരില്‍ ബിജെപി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന് സുരേഷ് ഗോപിയും. കണിമംഗലം വലിയാലുക്കലില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ചുവരെഴുത്തില്‍ പങ്കാളിയായി. വലിയാലുക്കലില്‍ എത്തിയ സുരേഷ് ഗോപി പ്രവര്‍ത്തകരില്‍ നിന്നും ബ്രഷ് വാങ്ങി ചുമരില്‍ താമര വരച്ചു.
രാത്രി എത്തിയ അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്.
തൃശ്ശൂരിലെ ലോക്സഭാ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ പേരെഴുതിയുളള പ്രചാരണം ഉണ്ടാകൂ. ഇപ്പോള്‍ താമര മാത്രമാണ് വരയ്ക്കുന്നത്.
തൃശ്ശൂര്‍ ലോകസഭാ ണ്ഡലത്തിലെ 15 കേന്ദ്രങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തിയത്. ഈ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപിയെത്തി. മണ്ഡലത്തിലെ വിവിധ ബൂത്ത് ഇന്‍ചാര്‍ജ്, ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗങ്ങളിലും വരും ദിവസങ്ങളില്‍ സുരേഷ് ഗോപി പങ്കെടുക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ താമര വിരിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലും ആ തരംഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.