ഇനി ഞാന്‍ വിടില്ലെന്ന് സുരേഷ് ഗോപി.അവരിനി വേറെ പണിനോക്കിക്കോട്ടെ
1 min read
മുഖത്ത് നോക്കി നെഞ്ചുവിരിച്ച് പറയാന്‍ സുരേഷ് ഗോപി. ഒരു ഓട്ടച്ചങ്കനും അത് താങ്ങാന്‍ സാധിക്കില്ല
സംസ്ഥാനത്തെ ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കുടത്ത് പുതുപ്പണത്ത് വച്ചാണ് സുരേഷ് ഗോപി തന്റെ ഏറ്റവും ഒടുവിലത്തെ വെടി പൊട്ടിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യനിലായി സുരേഷ് ഗോപി ഹാജരായിരുന്നു. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപിയുടെ വരവ്. രണ്ടരമണിക്കൂറിന് ശേഷം പോലീസിന് സുരേഷ് ഗോപിയെ വിടേണ്ടിവന്നു. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു പോലീസിന്റെ പദ്ധതി. എന്നാല്‍ സുരേഷ് ഗോപിക്കനുകൂലമായ ശക്തമായ വികാരമാണുണ്ടായത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് എന്നാണ് ബഹുഭൂരിഭാഗം ജനങ്ങളും രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നത്. സി.പി.എം അനുഭാവികള്‍ പോലും സുരേഷ്ഗോപിക്കെതിരെ കേസെടുത്ത നടപടിയെ അനുകൂലിക്കുന്നില്ലെന്നാണ് വ്യക്തിപരമായ സംഭാഷണങ്ങളിലും ചര്‍ച്ചകളിലും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്.

അതേ സമയം നടക്കാവ് പോലീസ് കേസെടുത്തതോടെ കൂടുതല്‍ അഗ്രസീവ് ആയ നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചിരിക്കുന്നത്. നാലുമാസമായി ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിനെതിരെ പ്രതികരിച്ച ഇടുക്കിയിലെ മറിയക്കുട്ടി എന്ന 87 കാരിയെ സന്ദര്‍ശിക്കുകയാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ചെയ്തത്. ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെതിരെ അവര്‍ മറ്റൊരു വൃദ്ധയോടൊപ്പം ഭിക്ഷയെടുത്ത് പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൈബറിടങ്ങളില്‍ വലിയ പ്രതിഷേധമാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒടുവില്‍ മറിയക്കുട്ടി പണക്കാരിയാണെന്ന് വാര്‍ത്ത കൊടുത്ത സി.പി.എം മുഖപത്രം ദേശാഭിമാനിക്ക് മാപ്പ് പറയേണ്ടിവന്നു. മറിയക്കുട്ടി ആകട്ടെ ചാനലുകളില്‍ വന്ന് വളരെ കൃത്യതയോടെയാണ് ഇടതു സര്‍ക്കാരിന്റെ അങ്ങേയറ്റം ജനവിരുദ്ധമായ നടപടികളെ വിമര്‍ശിക്കുന്നത്. ഇപ്പോള്‍ ഇടുക്കിയില്‍ നിന്നും സുരേഷ് ഗോപി നേരെ വരുന്നത് വീണ്ടും കോഴിക്കോട്ടേക്കാണ്. വടകരയ്ക്കയടുത്ത് പുതുപ്പണത്ത് എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സര്‍ക്കാരിനെതിരായ വിമര്‍ശനം.
സര്‍ക്കാരിനെതിരെ എന്തുപറഞ്ഞാലും കേസുണ്ടാക്കും. നേരത്തെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെതിരെ പദയാത്ര നടത്തിയതാണ് സി.പി.എം സര്‍ക്കാരിനെ ചൊടപ്പിച്ചിത്. സുരേഷ് ഗോപിയുടെ പദയാത്രയില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട നിക്ഷേപകരും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതിനിടെ വനിതാ മാദ്ധ്യമ പ്രവര്‍ത്തകയുടെ തോളില്‍ തട്ടി എന്ന പേരില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.

പുതുപ്പണത്ത് സുരേഷ് ഗോപി പറഞ്ഞതിങ്ങനെ
സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ നിങ്ങള്‍ക്കെതിരെ കേസെടുക്കും. അപ്പോള്‍ തന്നെ കേസുണ്ടാക്കും. കേസുണ്ടാക്കാനാളില്ലെങ്കില്‍ അതിനുള്ള ആളിനെ ഉണ്ടാക്കും. അല്ലേ
ന്യൂയോര്‍ക്കിലുള്ള ഒരു കുഞ്ഞിനെ ആശ്ചര്യപ്പെടുത്താന്‍ വേണ്ടി വെമ്പല്‍ പൂണ്ടു നടക്കുകയാണ് ഒരു അമ്മായി അപ്പനും അദ്ദേഹത്തിന്റെ മരുമകനും. വേറെങ്ങും പോകേണ്ട ഷോര്‍ണ്ണൂര്‍ മുതല്‍ പട്ടാമ്പി വരെയുള്ള റോഡിലൊന്ന് സഞ്ചരിക്കു. ഇങ്ങനെയെത്ര റോഡുകള്‍ കേരളത്തില്‍.
ന്യൂയോര്‍ക്കിലെ കുഞ്ഞിനുമാത്രം കുഞ്ഞമ്മയുടെ വീട്ടില്‍ നിന്ന് വലിയമ്മയുടെ വീട്ടിലേക്ക് പോകുമ്പോഴേക്കും ഭയങ്കരയ ആശ്ചര്യം. ഞാനിങ്ങനെയൊന്നും വിമര്‍ശിച്ചിരുന്ന ആളല്ല, ഇനി ഞാന്‍ വിടില്ല, ഇനി ഞാന്‍ വിടില്ല എന്ന് ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പറഞ്ഞു. ഇനി വിടരുത് എന്ന് പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഞാന്‍ ഇന്നില്‍ നിന്ന് ആരംഭിക്കുകയാണ്. അങ്ങനെ വലിയ രാഷ്ട്രീയചമേലാളന്മാരും കമ്യൂണിസത്തിന്റെ വലിയ ഉത്തുംഗ ശ്രംഗത്തിലിരിക്കുന്ന വലിയ രാജാക്കന്മാരും ഒന്നും ആരും ആകേണ്ട. ഇവിടെ ഭരണകര്‍ത്താക്കളെന്ന നിലയ്ക്ക് ഹൃദയമുള്ള മനുഷ്യരെ മാത്രമാണ് ജനങ്ങള്‍ക്കാവശ്യം. നിങ്ങള്‍ ഒരിക്കലും ആ മനുഷ്യര്‍ അല്ല.
നിങ്ങള്‍ക്ക് അത് ഒരിക്കലും സാധിക്കില്ല. അത് മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് ജീവന്‍ കൊണ്ട് രക്ഷപ്പെടാം.
നിങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാത്ത ഭരണ കര്‍ത്താക്കള്‍ വരണമെങ്കില്‍ നിങ്ങള്‍ ഹൃദയമുള്ളവനെ കണ്ടെത്തുക, ഹൃദയമുള്ളവനെ മാത്രം തിരഞ്ഞെടുക്കുക, ബാക്കിയുള്ളവരെ തിരസ്‌കരിക്കുക,
കേരളത്തിന്റെ ഇന്നത്തെ ഭരണ ചുറ്റുപാടില്‍ ഇതുതന്നെയാണ് എന്റെ ആപ്തവാക്യം. പറയേണ്ടവരോടെല്ലാം ഇത് പറഞ്ഞോളൂ. മുഖത്ത് നോക്കി നെഞ്ചുവിരിച്ച് പറഞ്ഞോളു. ഒരു ഓട്ടച്ചങ്കനും അത് താങ്ങാന്‍ സാധിക്കില്ല. സുരേഷ് ഗോപി പറഞ്ഞു.