സുരേഷ് ഗോപി മാപ്പ് പറഞ്ഞത് കറ കഴുകിക്കളയാന്‍
1 min readഎല്ലാവരെയും ഭയപ്പെടുത്താന്‍ ഒരു ഐക്കണ്‍? സുരേഷ് ഗോപി വധത്തിന് ഐക്കണിന് കിരീടം ആര്‍ക്ക് നല്‍കണമെന്ന് പി സതീദേവി തീരുമാനിക്കട്ടെ ശക്തിധരന്‍ പറയുന്നു. നെഞ്ച് വിരിപ്പുള്ള പഞ്ച് ഡയലോഗുള്ള ഒരു ധീരനെ കേരളം കാത്തിരിക്കുന്നു. അത് മറ്റൊരു പേരിലാവാം ചിലപ്പോള്‍ പ്രത്യക്ഷപ്പെടുക. ഗാന്ധിജിയുടെ ഊന്നുവടി ചാട്ടുളിപോലെ ചൂണ്ടിയപ്പോഴാണ് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഒഴുകിപ്പോയതെന്ന് മറക്കരുത്.
ഇവിടെ സുരേഷ് ഗോപി സിംഹാസനത്തിന്റെ എത്ര അടുത്താണെന്നു ഈ ബേജാറുകളും വ്യാജ വെടിക്കെട്ടുകളും സൂചിപ്പിക്കുന്നില്ലേ? ജനങ്ങള്‍ ഇരമ്പിയാല്‍ മറ്റൊരു കേളികൊട്ടുയരാം. എന്തിനും പോന്ന ഏതെങ്കിലും പെണ്‍കൊടിയെ കെണിയില്‍ ചാടിച്ചു ഐക്കണ്‍ ആക്കി കിട്ടിയാല്‍ മലക്കം മറിക്കാവുന്നതേയുള്ളോ കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയം? ആരാണ് കേരളത്തെ ഇങ്ങനെ ആക്കിത്തീര്‍ത്തത്?