കാര്‍സേവകര്‍ക്ക് വിശേഷദര്‍ശനം
1 min read
The Ram Janmabhoomi Mandir in Ayodhya is scheduled to be inaugurated in January 2024
അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ജനുവരി 22ലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ജനുവരി 26 മുതല്‍ കര്‍സേവകര്‍ക്ക് ബാലക രാമന്റെ വിശേഷ ദര്‍ശനം ലഭിക്കും. ജനുവരി 26മുതല്‍ ഫെബ്രുവരി 21 വരെയാണ് വിശേഷ ദര്‍ശനം. കാര്‍സേവയില്‍ പങ്കെടുത്തവര്‍, അയോദ്ധ്യ പോരാട്ടത്തിനിടെ ബലിദാനികളായവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും വിശേഷദര്‍ശനത്തിന് അവസരമുണ്ടാകും. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള സംവിധാനമൊരുക്കുന്നത്. 5000 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുക. ഇവരുടെ താമസത്തിനും ഭക്ഷണത്തിനും ദര്‍ശന സൗകര്യത്തിനും ഉള്ള ഏര്‍പാടുകള്‍ ട്രസ്റ്റ് ചെയ്യും.36 ഇടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.