ഷംസീറിന്റെ വിവാദ പ്രസംഗം മനോരമ അറിഞ്ഞത് ഇന്നലെ

1 min read

 സ്പീക്കറുടെ വിവാദ  പ്രസംഗം 21 നായിരുന്നെന്ന് മനോരമയ്ക്ക് പ്രത്യേകം എഴുതേണ്ടി വന്നു

 മണിപ്പൂരിനെക്കുറിച്ചും ഉമ്മന്‍ചാണ്ടിയെക്കുറിച്ചും എഴുതുന്നതിനിടയ്ക്ക് മനോരമയ്ക്ക് സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിദ്വേഷ പ്രസംഗം ശ്രദ്ധിക്കാനേ പറ്റിയില്ലത്രെ.  അതുകൊണ്ട് മനോരമ ഓണ്‍ലൈനില്‍ സ്പീക്കറുടെ വിവാദ പ്രസംഗവുമായ ബന്ധപ്പെട്ട വന്ന  ആദ്യ വാര്‍ത്ത വന്നത് ജൂലായ് 25 ന് രാവിലെ 6.57നും.  ഇത് മനോരമയുടെ മാത്രം കാര്യമല്ല. കേരളത്തിലെ ഏതാണ്ടെല്ലാ ചാനലുകളുടെയും വര്‍ത്തമാന പത്രങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്.   ഇവരെല്ലാവരും നേരറിയാനും നേരത്തെയും പെട്ടെന്നുമറിയാനുമൊക്കെ ഞങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന വീരവാദം മുഴക്കുന്നവരാണ്.  ഏതായാലും മനോരമ ഓണ്‍ലൈന്‍ ഒരു കാര്യം ചെയ്തിട്ടുണ്ട്. 21 ന് നടന്ന സംഭവം 25ന് കൊടുത്തപ്പോള്‍ ജാള്യത മറയ്ക്കാനോ പശ്ചാത്താപം കൊണ്ടോ അതോ വായനക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍ വരേണ്ട എന്നു കരുതിയിട്ടാണോ എന്നറിയില്ല സ്പീക്കറുടെ വിവാദ പ്രസംഗം നടന്നത് 21ന് കുന്നത്തുനാട്ടില്‍ എന്ന് പറയുന്നുണ്ട്. മണിപ്പൂരില്‍ മെയ് 4ന് നടന്ന സംഭവത്തിന്റെ വിഡിയോ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന്റെ തലേ ദിവസം മാത്രം ഇറങ്ങിയതെന്തേ എന്ന  ചോദ്യത്തിന് ‘ ചിലര്‍  ‘ നല്‍കിയ ഉത്തരം ആ സമയത്ത് അവിടെയൊക്കെ ഇന്റര്‍ നെറ്റ് വിച്ഛേദിച്ചിരിക്കുകയായിരുന്നു എന്നാണ്. ഏതായാലും കേരളത്തിലൊന്നും ഇന്റര്‌നെറ്റ് വിച്ഛേദിച്ചിരുന്നില്ലല്ലോ. പിന്നെയെന്താണ് തങ്ങളീ വാര്‍ത്ത കൊടുക്കാന്‍ നാലു ദിവസം വൈകിയതെന്ന് മനോരമ ഓണ്‍ലൈന്‍ വിശദീകരിക്കേണ്ടതായിരുന്നു. അത് ഒരു മര്യാദ അല്ലെ. സ്പീക്കറുടെ വിവാദ പ്രസംഗം 21 ന് കുന്നത്തുനാട്ടില്‍ എന്നതിന്റെ കൂടെ വാര്‍ത്ത നിങ്ങളെ അറിയിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു
എന്നു കൂടി പറഞ്ഞിരുന്നുവെങ്കില്‍ മനോരമയുടെ മഹത്വം കൂടുമായിരുന്നില്ലേ.

 പിന്നെ നൂപുര്‍ ശര്‍മ്മയെക്കുറിച്ച് കേട്ടിട്ടില്ലേ. ചാനലുകള്‍ക്ക് ബി.ജെ.പിക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന യുവതിയെ. അവരൊരു ചാനലില്‍ വിശ്വാസപരമായ കാര്യത്തെക്കുറിച്ച് തര്‍ക്കിക്കുമ്പോള്‍ ഇസ്ലാമിനെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചത്രെ. ബി.ജെ.പി അവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ അന്ന് നൂപുര്‍ ശര്‍മ്മയുടെ വാര്‍ത്തയൊന്നും മനോരമ കൊടുക്കാതിരുന്നിട്ടുണ്ടോ. എന്താണ് മനോരമേ ഈ ഇരട്ടത്താപ്പ്. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ എന്തിന് ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരാള്‍ക്ക് സംശയം തോന്നാം. എന്നാലിത് മനോരമയോട് മാത്രമുള്ള ചോദ്യമാണ്. അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ പേര് ആനുഷംഗികമായി പറയേണ്ടിവന്നു എന്നു മാത്രം. അദ്ദേഹം  വിടവാങ്ങിയപ്പോള്‍ അത് ബിസിനസ്സാക്കി മാറ്റണമെന്ന് മനോരമയുടെ ഏതോ ഒരു സര്‍ക്കുലേഷന്‍ ചീഫ് ഏജന്റുമാര്‍ക്കയച്ച കത്ത് പുറത്തുവന്നിരുന്നു. അത് ചിലപ്പോള്‍ വ്യാജനായിരിക്കാം. അറിയാതെ ഒന്നു പരാമര്‍ശിച്ചു  എന്നുമാത്രം.

 നമ്മുടെ ചാനലുകളും ഇതൊന്നും അന്തിചര്‍ച്ചയാക്കിയില്ല. നൂപുര്‍ ശര്‍മ്മയെക്കുറിച്ച് വാതോരാതെ സംസാരിച്ചവരാണിവര്‍. ഇപ്പോളവര്‍ക്ക് മണിപ്പൂര്‍ മാത്രമാണ് വിഷയം.  അതിന് മനുഷ്യത്വപരമായ ഒരു ആംഗിളുമില്ല. മറിച്ച് ഒരു വിഭാഗത്തെ ഇതാ ആക്രമിച്ചിരിക്കുന്നു, അതും വളരെ ക്രൂരമായി. അങ്ങനെ വൈകാരികമായി അവതരിപ്പിച്ച് എതിര്‍വിഭാഗത്തിനെ കൊണ്ട് പ്രത്യാക്രമണം നടത്തുന്നതുവരെ അവര്‍ അടങ്ങിയിരിക്കില്ല.
ഹിന്ദുവിശ്വാസികള്‍ ഏതൊരു കാര്യവും ചെയ്യുമ്പോള്‍
ആദ്യമായി പ്രാര്‍ത്ഥിക്കുന്ന ഗണപതിയെ യാണ് ഇവിടെ എ.എന്‍.ഷംസീര്‍, വെറും ഷംസീറല്ല. തലശ്ശേരിയിലെ വിമത സി.പി.എം കാരനെ പഞ്ഞിക്കിടാന്‍ മുന്‍ കൈ എടുത്തു എന്ന് അവര്‍ തന്നെ പറഞ്ഞ വെറും സി.പി.എം കാരന്‍ ഷംസീറല്ല, കേരള നിയമസഭയുടെ സ്പീക്കറാണദ്ദേഹം, അദ്ദേഹം  അപമാനിച്ചത്.  അദ്ദേഹത്തിന്റെ പ്രകോപനപരമായ  പ്രസംഗം ആരും അന്തിചര്‍ച്ചയാക്കിയില്ല. അവര്‍ക്ക് വേണ്ടത് കലാപമാണല്ലോ.
 ഇനി സ്പീക്കറെ ഇന്ത്യന്‍ ്ഭരണ ഘടന ആഹ്വാനം ചെയ്തുന്ന ശാസ്ത്രീയ അവബോധം ഉണ്ടാക്കുകയായിരുന്നു എന്നു പറഞ്ഞ് ന്യായീകരിക്കാന്‍ വരരുത്. ഇസ്്‌ളാം ഏറ്റവും ശ്രേഷ്ഠമായ മതമാണെന്നും സ്ത്രീകള്‍ക്ക് ഏറ്റവും സംരക്ഷണം ഇസ്ലാമിലാണെന്നും പറയുന്ന ഷംസീര്‍
അത് ശാസ്ത്രാവബോധത്തോടെയല്ല മത വികാരത്തോടെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്ത് ആര്‍ക്കും സ്വന്തം മതത്തെ പുകഴ്ത്താം.എന്നാല്‍ സ്പീക്കര്‍ പദവിയിലുളള ഒരാള്‍ക്ക് ഈ നാട്ടിലെ കോടാനുകോടി വരുന്ന ജനതയുടെ വിശ്വാസത്തെ ഇങ്ങനെ വ്രണപ്പെടുത്താന്‍ അധികാരമുണ്ടോ എന്നതാണ് വിഷയം. ഇവിടെ മൗനമവലംബിച്ചവരും കുറ്റവാളികളല്ലേ

ReplyForward

Related posts:

Leave a Reply

Your email address will not be published.