അച്ഛനെയും മകളെയും പിരിക്കാൻ ദൈവത്തിനു പോലും അവകാശമില്ല.

1 min read

താനും അമൃത സുരേഷും തമ്മിലുള്ള ബന്ധം മകൾ മാത്രമാണെന്ന് നടൻ ബാല

തനിക്കും അമൃത സുരേഷിനും ഇടയിലെ ബന്ധം പാപ്പു മാത്രമാണെന്ന് നടൻ ബാല. ഗോപി സുന്ദറും അമൃതയും പേർപിരിഞ്ഞു എന്ന രീതിയിൽ അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ ഉയർന്ന പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ബാലയുടെ പ്രതികരണം.

‘‘ഒരു കാര്യം വ്യക്തമായി പറയാം, എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം പാപ്പു മാത്രമാണ്. എന്റെ മകൾ, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ കാണിക്കുന്നുണ്ടോ, കാണിക്കുന്നില്ലേ എന്നതൊന്നുമല്ല, പാപ്പു എന്റെ മകൾ തന്നെയാണ്. ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാൻ. ആ ഒരു പോയിന്റിൽ മാത്രമാണ് ഞാനും അമൃതയും തമ്മിൽ കണക്‌ഷൻ ഉള്ളത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും നല്ലത് ചെയ്താൽ നല്ലത് വരും. മോശം ചെയ്താൽ മോശം വരും.’’– ബാല പറഞ്ഞു.

ബാലയുടെ ആദ്യ ഭാര്യയാണ് ഗായിക അമൃത സുരേഷ് . ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിനു ശേഷം മകൾ പാപ്പു എന്നു വിളിക്കുന്ന അവന്തിക അമ്മയോടൊപ്പമാണ് താമസിക്കുന്നത്. മകളെ കാണാൻ അമൃത അനുവദിക്കുന്നില്ല എന്ന് ബാല പല തവണ പറഞ്ഞിരുന്നു. ഇതിനിടയിൽ ഇരുവരും പുനർ വിവാഹിതരാവുകയും ചെയ്തു.

ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയപ്പോഴാണ് ബാല .അതിൽ പങ്കെടുക്കുന്ന അമൃതയെ കണ്ടുമുട്ടുന്നതും പ്രണയത്തിൽ ആകുന്നതും. തുടർന്ന് 2010 ൽ വിവാഹിതരായ ഇരുവരും ബന്ധം വഷളായതിനെത്തുടർന്ന് 2019 ൽ വിവാഹ മോചനം നേടി. 2012 ലാണ് മകൾ ജനിക്കുന്നത്. അമൃതയുടെ പുതിയ ഭർത്താവായ ഗോപി സുന്ദറുമായി തന്റെ മകൾ പാപ്പു അടുത്തിടപെടുന്നത് ബാല ഇഷ്ടപ്പെട്ടിരുന്നില്ല. ഗോപി മഞ്ചുരിയൻ എന്നൊക്കെ പറഞ്ഞ് ഗോപി സുന്ദറിനെ ബാല പരിഹസിക്കുകയും ചെയ്തു.

കരള്‍ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലയെ അമൃതയും മകൾ പാപ്പുവും സന്ദർശിച്ചിരുന്നു. കുറേ നേരം ബാലയുമൊത്ത് ചെലവഴിച്ചതിനു ശേഷമാണ് ഇവർ മടങ്ങിയതും. അമൃതയും ഗോപി സുന്ദറും വേർ പിരിഞ്ഞു എന്ന വാർത്ത പരന്നതിനു പിന്നാലെ ഭാര്യാ ഭർതൃബന്ധം എങ്ങനെയായിരിക്കണം എന്നും അതിന്റെ പവിത്രത എത്ര മാത്രമാണെന്നും വെളിപ്പെടുത്തി ബാല ഭാര്യ എലിസബത്തിനോടൊപ്പം ഫെയ്‌സ്‌ ബുക്ക് ലൈവിൽ എത്തിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.