യു.പിയില്‍ ബി.ജെ.പി പ്രചാരണത്തിന് പാല്‍ക്കാരന്‍ മുതല്‍ ചാറ്റ് ജി.പി.ടി വരെ
1 min readയു.പിയില്‍ ബി.എല്‍.സന്തോഷിന്റെ തന്ത്രം. സാമൂഹ്യ മാദ്ധ്യമ പ്രചാരണത്തിന്റെ ഉള്ളടക്കത്തിന് നിര്‍മ്മിത ബുദ്ധിയും
ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.പി ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള സംസ്ഥാനമാണ്. ആകെയുള്ള 542 ലോകസഭാ സീറ്റുകളില്‍ 80ഉം യു.പിയില്‍ നിന്നാണ്. പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യവും യു.പി തന്നെ. കഴിഞ്ഞ തവണ 62 സീറ്റാണ് ബി.ജെ.പി യുപിയില്‍ നിന്ന് നേടിയത്. ഇത്തവണ അതിലും വര്‍ദ്ധന നേടാനുള്ള നീക്കത്തിലാണ് ബി.ജെ.പി
രാഷ്ട്രീയ തലത്തില്‍ പുതിയ സഖ്യകക്ഷികളെ പാര്‍ട്ടി കൂടെ നിര്‍ത്തിക്കഴിഞ്ഞു. രാജ്ഭറിന്റെ എസ്.ബി.എസ.്പി തുടങ്ങിയ നിരവധി ചെറിയ പാര്‍ട്ടികളെ ബി.ജെ.പി കൂടെ കൂട്ടിക്കഴിഞ്ഞു.
എന്നാല്‍ ഇതുകൊണ്ടൊന്നും ബി.ജെ.പി നേതൃത്വം തൃപ്തരല്ല. ഒരു മേഖലയിലും ഉദാസീനത പാടില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടില്‍ നടന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷാണ് പാല്‍ക്കാരന്‍ മുതല്‍ സ്വിഗ്ഗി വിതരണക്കാരനെ വരെ ബി.ജെ.പിയുടെ പ്രചാരണ ശ്ൃംഖലയില്‍ പങ്കാളികളാക്കാന്‍ നിര്‌ദ്ദേശിച്ചത്.
യു.പിയിലെന്താണ് ഉള്ളത് എന്നര്‍ഥം വരുന്ന യു.പിമേ കാ ബാ എന്ന് നേഹാ റാത്തോറിന്റെ ഗാനം പ്രതിപക്ഷത്തിന്റെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. യു.പിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്.ഇതിന് മറുപടിയായി ഉള്ള ബി.ജെ.പി സോഷ്യല്‍ മീഡിയ പ്രചാരണം പോരാ എന്നായിരുന്നു നേതാക്കളുടെ വിലയിരുത്തല്‍. ബി.ജെ പി.ഇറക്കിയ വീഡിയോയുടെ ഉളളടക്കം ആകര്‍ഷണീയമല്ല എന്നായിരുന്നു വിമര്‍ശനം. സോഷ്യല്‍ മീഡിയ പോസ്റ്റിലുടെയും വാ്ടസ് ആപ്പ് ഗ്രൂപ്പുകളിലുടെയും ബി.ജെ.പി അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാന്‍ സന്തോഷ് നിര്‌ദ്ദേശിച്ചു. ഇവയുടെ പ്രചാരണത്തിനായി ി പാല്‍വിതരണക്കാരെയും സൊമാറ്റോ, സ്വിഗി ബോയസിനെയും പത്രവിതരണക്കാരെയും വരെ ഉള്‍പ്പെടുത്താന്‍ സന്തോഷ് നിര്‌ദ്ദേശിച്ചു.
മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന യോഗത്തില്‍ പങ്കെടുത്ത ചിലര്‍ പറഞ്ഞു. പശ്ചിമബംഗാള്‍, ചത്തിസ് ഗഡ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളും തുറന്നുകാട്ടാന്‍ സന്തോഷ് പ്രവര്‍ത്തകരോടാവശ്യപ്പെട്ടു. പ്രചാരണ രംഗത്ത് തങ്ങളുടെതായ വ്യാഖ്യാനം നല്‍കാന്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇടപെടല്‍ ശക്തമാക്കാന്‍ ശ്രമങ്ങള്‍ നടത്താനും സന്തോഷ് നിര്‍ദ്ദേശിച്ചു.
ധാര്‍മ്മികമായ പരിധിയില്‍ നിന്നുകൊണ്ട് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാനുള്ള ഉള്ളടക്കം തയ്യാറാക്കാന്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രയോഗം ഉപയോഗിക്കുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഇടപെടല്‍ ശക്തമാക്കുകയും വേണം.
ഇത്തവണ ഓരോ ലോകസഭാ മണ്ഡലത്തിലും 3000 വീതം വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കണം. ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിയുടെ ഫെയ്‌സ് ബുക്ക് പേജിനെ 56ലക്ഷം പേരാണ് പിന്തുടരുന്നത്. അത് ഒരു കോടിയാക്കും. ട്വിറ്ററില്‍ 44ലക്ഷം പേരാണ് പിന്തുടരുന്നത്.