ഭരണഘടനയ്ക്ക് പൂച്ചെട്ടി മോഡല്‍ രക്ഷാ പ്രവര്‍ത്തനം വേണോ

1 min read

ഇന്ത്യന്‍ ഭരണഘടനയ്ക്ക് പൂച്ചട്ടി മോഡല്‍ രക്ഷാ പ്രവര്‍ത്തനമാണോ വേണ്ടത്. രാജ്യത്തെ ഭരണ ഘടന വധഭീഷണിയിലാണെന്ന് മരുമോന്‍ മന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ത്തയിലെ കമന്റ് ആണിത്. എപ്പോഴാണ് ഭരണഘടനയുടെ കഥ കഴിയുക എന്ന് നമുക്ക് പറയാന്‍ സാദ്ധ്യമാകാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് റിപ്പബ്‌ളിക്ക ദിനത്തില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മതസാഹോദര്യത്തിന് വലിയ വെല്ലുവിളികള്‍ വരുന്ന തലത്തിലേക്ക് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ നടക്കുന്നു എന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഭരണഘടനയുടെ പ്രധാന തത്വങ്ങളെല്ലാം അപകടകരമായ സാഹചര്യത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും റിയാസ് പറഞ്ഞിരുന്നു. മതസൗഹാര്‍ദ്ദം ഒരു എം.എല്‍.എ യുടെ എഫ്.ബി പോസ്റ്റില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കി എന്നാണ് ഈ വാര്‍ത്തയോട് മറ്റൊരാള്‍ പ്രതികരിച്ചത്. ഇതൊക്കെ ആ സജി ചെറിയാനോട് ഒന്ന് പറഞ്ഞു മനസിലാക്കിക്കൊടുക്കണം എന്നും മറ്റാരാള്‍ കുറിച്ചു.

Related posts:

Leave a Reply

Your email address will not be published.