വീണ്ടും 1000 കോടി നേടാന്‍ ഷാരൂഖ് ഖാന്‍; ഡന്‍കിയുടെ ട്രീസര്‍ എത്തി

1 min read

ഷാരൂഖ് ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ഡന്‍കിയുടെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഹാര്‍ഡി എന്ന കഥാപാത്രമാണ് ഷാരൂഖ്. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന 4 സുഹൃത്തുക്കളുടെ കഥയാണ് ചിത്രം. താപ്‌സി പന്നുവാണ് ഡന്‍കിയിലെ നായിക.

ബൊമ്മന്‍ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മലയാളിയായ സി.കെ.മുരളീധരനാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

2023ല്‍ റിലീസ് ചെയ്ത ഷാരൂഖ് ഖാന്‍ നായകനായ രണ്ടു ചിത്രങ്ങളും 1000 കോടി ക്ലബിലെത്തിയിരുന്നു. പഠാനും ജവാനും… ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഇതൊരു റെക്കോര്‍ഡാണ്. പുതിയ ചിത്രമായ ഡന്‍കിയും 1000 കോടിയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഷാരൂഖിന്റെ ആരാധകര്‍.

Related posts:

Leave a Reply

Your email address will not be published.