സി.പി.എമ്മിന് തിരിച്ചടിയായി രണ്ട് കുമ്പസാരങ്ങള്‍
1 min read
രണ്ട് മാദ്ധ്യമ പ്രവര്‍ത്തകരുടെ കുറ്റമേറ്റുപറച്ചില്‍ ഉമ്മന്‍ചാണ്ടിയുടെ മരണ സമയത്ത് സി.പി.എമ്മിന് തിരിച്ചടിയാവുന്നു.
ഇന്‍ഡ്യന്‍ എക്‌സപ്രസ്സില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായ മാധവന്‍കുട്ടി ടി.വി.ചര്‍ച്ചകളിലിരുന്നു സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മുമ്പ് ന്യായീകരിക്കുന്നത് നാം കണ്ടതാണ്. ഇന്‍ഡ്യന്‍ എക്‌സ്പ്രസ് കാലഘട്ടത്തിന് ശേഷം അദ്ദേഹം ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ ഏറ്റവും നീചമായ ആക്രമണമാണ് മുന്‍കാലങ്ങളില്‍ സി.പി.എം നടത്തിയിരുന്നത്. അതിന് സരിതയുടെ വെളിപ്പെടുത്തലുകളെയും ഉപയോഗപ്പെടുത്തി. സിപിഎം ജിഹ്വയായ ദേശാഭിമാനിയും ഇതില്‍ പങ്കു ചേര്‍ന്നു. ഇതില്‍ തന്റെ പശ്ചാത്താപം രേഖപ്പെടുത്തുകയാണ് മാധവന്‍ കുട്ടി ചെയ്യുന്നത്. ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ആയിരുന്ന ജി. ശക്തിധരനും നേരത്തെ ഇതേപോലൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. മനോരമ ചീഫ് എഡിറ്ററുടെ വ്യാജ കത്ത് തയ്യാറാക്കിയതിനായിരുന്നു ഇത്. ഇരുവരും ഫെയ്‌സ് ബുക്ക് പോസ്റ്റിലുടെയാണ് തങ്ങളുടെ പശ്ചാത്താപം നടത്തിയത്.
മാധവന്‍ ്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
കേരളത്തിലെ ഒരു
മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ
മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്
1 ‘ശൈലിമാറ്റം ‘
‘ഐ എസ് ആര്‍ ഒ ചാരക്കേസ് ‘
കേസ് തുടങ്ങിയ വിഷയ
ങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മന്‍ചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ
കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ
എഴുത്തുമൂലം ഇന്ത്യന്‍
എക്‌സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍
പിന്തുണ അങ്ങേയറ്റം
ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .
2 ‘സരിത ‘ വിഷയത്തില്‍
ഉമ്മന്‍ ചാണ്ടിക്കു നേരേ
ഉയര്‍ത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക
ആരോപണത്തിനു
അന്നു ദേശാഭിമാനിയില്‍
കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍
പദവി വഹിച്ചിരുന്നുവെ
ന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാന്‍
നല്‍കിയ അധാര്‍മ്മിക
പിന്തുണയില്‍ ഞാനിന്നു
ലജ്ജിക്കുന്നു.
ഇതു പറയാന്‍ ഓസി യുടെ മരണംവരെ
ഞാന്‍ എന്തിനു
കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു
മറുപടിയെ ഉള്ളു.
നിങ്ങള്‍ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്
കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .
ഉമ്മന്‍ ചാണ്ടിയുടെ
കുടുംബത്തി ന്റെ യും
കോണ്‍ഗ്രസ് യു ഡി എഫ്
പ്രവര്‍ത്തകരുടെയും
ദുഃഖത്തില്‍ പങ്കുചേരുന്നു .
ഈ കുറിപ്പിനെ തുടര്‍ന്ന് തനിക്ക് നേരെ ന്ടന്ന അധിക്ഷേപങ്ങളെക്കുറിച്ചും മാധവന്‍ കുട്ടി ഇങ്ങനെ പ്രതികരിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുടെ
നിര്യാണം എന്നില്‍
സൃഷ്ടിച്ച ഉള്‍വിളി
ഒരു ഫേസ് ബുക്ക്
പോസ്റ്റായി ഇട്ടതിനോടു വിരുദ്ധ രാഷ്ട്രീയ കോണുകളില്‍നിന്നുള്ള
പ്രളയത്തില്‍ ഈ
ചാവാലി മുന്‍ മാപ്ര കയ്യും
കാലും ഇട്ടടിച്ചു
മുങ്ങിത്താഴുന്നു .അതു
കൊണ്ടു നിങ്ങളുടെ
വിലപ്പെട്ട പ്രതികരണ
ങ്ങള്‍ക്കു ദയവായി പ്രത്യേകം
പ്രത്യേകം നന്ദി
പ്രതീക്ഷിക്കരുത് .
ഒരു ചാവാലിയുടെ ഒരു ചെറിയ ആത്മവിമര്‍ശനം അല്ലെങ്കില്‍ കുമ്പസാരം
മലയാളി സൈബർ
ജിവിതത്തില്‍
ഇത്ര പ്രകമ്പനം ഉണ്ടാക്കു
മെങ്കില്‍ ഇവിടത്തെ
“പൊപ്ര”
(പൊതു പ്രവര്‍ത്തകര്‍ )
കളിലും “മാപ്ര”കളിലും
പത്തുപേര്‍ വീതം അവരുടെ
മനസാക്ഷിക്കനുസരിച്ചു
സംസാരിക്കാൻ തിരുമാനി
ച്ചാല്‍ അന്നു കേരളം ദൈവത്തിന്റെ സ്വന്തം
രാജ്യമായിമാറും . അതു
കാണാന്‍ ഞാൻ
ഉണ്ടാവില്ല എന്നതിൽ
എനിക്കു അശേഷം
ഖേദമില്ല. എല്ലാവർക്കും
നന്ദി. സ്നേഹം. അഭിവാദ്യം.