കിണറ്റില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി; നന്ദി പ്രകടനം നടത്തി ആനക്കുട്ടി! വൈറലായി വീഡിയോ
1 min read
‘നന്ദിയുണ്ട്’… രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് ആനക്കുട്ടി
തുറന്നു കിടന്ന കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹ മാദ്യമങ്ങളില്‍ വൈറലാവുന്നത്. കിയോഞ്ജര്‍ ജില്ലയിലെ ചമ്പുവ റേഞ്ചിലാണ് സംഭവം.
ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി മാറ്റിയ ശേഷം ആനക്കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. രക്ഷപ്പെടുത്തിയ ശേഷം ആനക്കുട്ടിയുടെ പ്രതികരണമാണ് കൂടുതല്‍ അതിശയിപ്പിക്കുന്നത്.
ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതു. ‘കിയോഞ്ജര്‍ ജില്ലയിലെ ചമ്പുവ റേഞ്ചിലെ ജീവനക്കാര്‍ ഈ ആനയെ തുറന്ന കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി. അവസാനം നന്ദി രേഖപ്പെടുത്തുന്നു…’ എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കിണറ്റില്‍ നിന്ന് മുകളിലേക്ക് എത്തിയ ആനക്കുട്ടി ഉടന്‍ തന്നെ ‘നന്ദി’ പറയുന്ന മട്ടില്‍ ആളുകളെ തിരിഞ്ഞുനോക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ ആനയോട് വിടപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തുവന്നത്.
മനോഹരം. ജീവനക്കാര്‍ക്കും ആനകള്‍ക്കും അഭിനന്ദനങ്ങള്‍ എല്ലാവിധത്തിലും അതിശയകരമാണ്… ഒരാള്‍ കമന്റ് ചെയ്തു.
‘മികച്ച പ്രവൃത്തി…’ എന്നും മറ്റൊരാള്‍ കുറിച്ചു.
രണ്ട് ദിവസം മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തത്.