വിനോദിനി കോടിയേരി ഇതെങ്ങനെ സഹിക്കുന്നു പിണറായിക്കെതിരെ ആഞ്ഞടിച്ച് ജി.ശക്തിധരന്‍

1 min read

 കോടിയേരിയുടെ വിലാപയാത്ര തടഞ്ഞത് പിണറായിയുടെ കുടുംബത്തിന് വേഗം  ഉല്ലാസയാത്ര പോകാനോ

 ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ ജനാവലി നിറയുമ്പോള്‍ കോടിയേരി ബാലക്ൃഷ്ണന്റെ വേര്‍പാടിലേക്ക് എല്ലാവരുടെയും ശ്രദ്ധതിരിക്കുകയാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റായ ജി.ശക്തിധരന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും മുതലാളിത്തത്തിന്റെ പറുദീസയില്‍  വിദേശയാത്ര പോകാനാണ് കോടിയേരിയുടെ വിലാപ യാത്ര തടഞ്ഞതെന്ന് ശക്തിധരന്‍ ്ആരോപിക്കുന്നു.

 തലശ്ശേരിക്കാരനാണെങ്കിലും ബിരുദപഠനക്കാലം മുതല്‍ തിരുവനന്തപുരത്തുകാരനാണ് കോടിയേരി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും തലസ്ഥാനത്ത് തന്നെ. പിന്നീട്  പ്രവര്‍ത്തനം തലശ്ശേരിയിലേക്കും കണ്ണൂരിലേക്കും മാറ്റിയെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെ വീണ്ടു തലസ്ഥാനത്തേക്ക് മാറ്റി. അതിനിടെ കോടിയേരി നിയമസഭാംഗവുമായി.  പക്ഷേ കോടിയേരിയുടെ മൃതദേഹം അദ്ദേഹത്തിന്‍രെ പ്രവര്‍ത്തനകേന്ദ്രമായ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനിയും കുടുംബാംഗങ്ങളും കാലുപിടിച്ച് ആവശ്യപ്പെട്ടിട്ടും ആ മുരടന്‍ അനുവദിച്ചില്ലെന്ന് ജി.ശക്തിധരന്‍ പറയുന്നു.

 ശക്തിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലേക്ക്്‌

Related posts:

Leave a Reply

Your email address will not be published.