രാമക്ഷേത്രം യച്ചൂരി ക്ഷണം നിരസിച്ചു
1 min readഅയോദ്ധ്യയില്‍ നിര്‍മ്മിച്ച ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നിരസിച്ചതായി സൂചന. ജനു22 നാണ് ചടങ്ങ്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരും ഹൈന്ദവ സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും. മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി. ദേവഗൗഡ, മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍രഞ്ജന്‍ ചൗധരി, സോണിയാഗാന്ധി തുടങ്ങിയവരെയൊക്കെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാമക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്രമിശ്രയാണ് യച്ചൂരിയെ ക്ഷണിച്ചത്. അതേ സമയം കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കൂടി ക്ഷണിക്കണമെന്നായിരുന്നു ചിലര്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ കമന്റ് ചെയ്തത്. അയോദ്ധ്യയിലെ പള്ളിനിര്‍മ്മാണം തുടങ്ങി അത് പൂര്‍ത്തിയായാല്‍ വിളിച്ചില്ലെങ്കിലും യച്ചൂരി പോകുമായിരിക്കും എന്നു പറയുന്നവരുമുണ്ട്. ഇപ്പോഴത്തെ തിരക്കൊക്കെ ഒഴിഞ്ഞ് ആരുമറിയാതെ പോവുന്നതായിരിക്കും യച്ചൂരിക്ക് നല്ലത് എന്നും ചിലര്‍ കമന്റിട്ടിട്ടുണ്ട്.