രാജ്ദീപ് സര്‍ദേശായിക്കും വേണ്ടേ ഒരു രാജ്യസഭാ സീറ്റ്; ലീഗ് തയ്യാറാകുമോ?
1 min readവേണ്ട, വേണ്ട എന്നു പറഞ്ഞ സാഗരികാ ഘോഷിനും തൃണമൂല്‍ രാജ്യസഭാസീറ്റ് കൊടുത്തു
ഇപ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങളെല്ലാം മനസ്സിലായില്ലേ. നമ്മുടെ പെണ്‍ മാപ്ര സിംഹിണി സാഗരികാ ഘോഷിനും ഇനി രാജ്യസഭയില്‍ വരാം. പ്രസ് ഗാലറിയിലല്ല, കേട്ടോ. ഒറിജിനല്‍ ആയി തന്നെ. ലോകത്തിലെ അല്ല ഇന്ത്യയിലെ എല്ലാ വിധ ഭരണകൂട ഭീകരതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും എതിരെ പോരാടുന്ന ആളുകള്‍ തന്നെ വേണ്ടേ രാജ്യസഭയിലൊക്കെ വരാന്‍. അതുകൊണ്ടാണ് നമ്മുടെ മമതാ ദീതി കണ്ടറിഞ്ഞ് സാഗരികാ ഘോഷിനെ രാജ്യസഭ എം.പിയാക്കാന്‍ തീരുമാനിച്ചത്. ആരെങ്കിലും എന്നെ രാജ്യസഭയിലെത്തിക്കാമെന്നു പറഞ്ഞാല്‍ ഞാന്‍ വേണ്ട എന്നു പറയും എന്നു പറഞ്ഞ മഹിളാ രത്‌നമാണ് അവര്‍. വെറുതെ പറഞ്ഞതല്ല. ട്വിറ്ററിലൂടെയാണ് അവരത് പറഞ്ഞത്. അതും ഇതാ നിങ്ങളിതെടുത്തു വച്ചോ എന്ന് പറഞ്ഞിട്ടാണ് അവര്‍ പ്രഖ്യാപനം നടത്തിയത്. അവരുടെ വാക്കുകളില്‍ വിശ്വാസമില്ലാത്തതുകൊണ്ടൊന്നുമല്ല തങ്ങള്‍ അന്ന് ട്വിറ്ററിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് ഒക്കെ എടുത്തുവച്ചത്. അവരങ്ങിനെ ചെയ്യണമെന്നു പറഞ്ഞതുകൊണ്ടുമാത്രമാണ്,കേട്ടോ.
ഗുജറാത്ത് കലാപം നടന്നപ്പോള്‍ എന്തൊരു ഉറഞ്ഞുതുള്ളലായിരുന്നു ഇവരൊക്കെ നടത്തിയത്. പിന്നെ കുറേക്കാലം കഴിഞ്ഞ് ബംഗാളില്‍ മമതാ ദീതി രാഷ്ട്രീയ എതിരാളികളെയൊക്കെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടി കൊടുത്തും പാര്‍ട്ടി ഓഫീസ് കത്തിച്ചും ശരിക്കും പണികൊടുത്തപ്പോള്‍ സാഗരികയൊന്നും അനങ്ങിയില്ല. എന്തിന് എപ്പോഴും ഇങ്ങനെ വെറുതെ പ്രശ്‌നമുണ്ടാക്കണം. എന്നു തോന്നിയിട്ടാ. ആളുകളൊക്കെ ചോദിക്കില്ലെ, നിങ്ങള്‍ക്കൊന്നും വേറെ ജോലിയൊന്നുമില്ലെ എന്നൊക്കെ ചോദിക്കും എന്നു ധരിച്ചു. അല്ലാതെ മമതാ ദീതി ചെയ്തതൊന്നും ശരിയായിട്ടല്ല കേട്ടോ.
സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയുമൊക്കെ മമതയുടെ ജനാധിപത്യ വിരുദ്ധ നടപടികളെയും പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്നതും നോമിനേഷന്‍ പോലും നല്‍കാന്‍ അനുവദിക്കാതിരിക്കുന്നതും ഒക്കെ ഞങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ മിണ്ടിയില്ല. മമത ചെയ്തതൊന്നും മോശമാണ് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല, കേട്ടോ. ഞങ്ങള്‍ ബഹളമുണ്ടാക്കിയില്ല എന്നുമാത്രം. പക്ഷേ മമത കുറേ കടും കൈ ചെയതിരുന്നു. 2021ലെ തിരഞ്ഞെടുപ്പിന് ശേഷം നിരവധി ഹിന്ദുസ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടിരുന്നു. പുരുഷന്മാരെ കൊലചെയ്തു. നിരവധി പേരുടെ വീടുകള്‍ കത്തിച്ചു. അസമിലേക്ക് അഭയാര്‍ഥികളായി പോയത് ഏതാണ്ട് 80,000 ഓളം പേര്‍. അതോടെ ഞങ്ങള്‍ മമതയെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധതയുടെയും പ്രതീകമായി ഉയര്‍ത്തിക്കാണിച്ചു.
അങ്ങനെ ചെയ്ത ജോലിക്ക് മമത ഞങ്ങള്‍ക്ക് കൂലി തന്നു. ജനാധിപത്യവും സോഷ്യലിസവും മതേതരത്വും സംരക്ഷിക്കാനായി അവര്‍ എന്ന് രാജ്യസഭയിലേക്കയക്കാന്‍ തീരുമാനിച്ചു. എന്റെ പങ്കാളിയും ഇതേ പോലെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി പോരാടുന്ന ഫൈറ്ററാണ്. അദ്ദേഹമാണ് രാജ്ദീപ് സര്‍ദേശായി. രാഹുല്‍ഗാന്ധിക്കൊക്കെയാണ് അദ്ദേഹം ഉപദേശം കൊടുക്കാറ്. കറ തീരാത്ത മതേതരവാദി.
അദ്ദേഹത്തെയും ആരെങ്കിലും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യണേ. കോണ്‍ഗ്രസിന് അത് പറ്റുമോ എന്നെനിക്കറിയില്ല. കാരണം അവര്‍ അത്രയും ക്ഷീണിതരാണ്. ആം ആദ്മി പാര്‍ട്ടിക്കാവാം. മമതാ ദീതിയോട് രണ്ടുപേരെയും എം.പിയാക്കണം എന്നു പറയുന്നതു മോശമല്ലെ. പിന്നെ ഒരു ചോയ്‌സ് ഉള്ളത് കേരളത്തിലെ മുസ്ലീം ലീഗല്ലെ. 2003ല്‍ മാറാട്ട് 9 ഹിന്ദുക്കളെ മുസ്ലിം തീവ്രവാദികള്‍ കശാപ്പ് ചെയ്തപ്പോള്‍ ഞങ്ങള്‍ ഇരകളുടെ കൂടെയല്ല നിന്നത്. വേട്ടകാരുടെ കൂടെയാണ്.
പിന്നെ മോദിയെ ഇത്രമാത്രം വിമര്‍ശിച്ച വേറെ ആരുണ്ട് ഇന്ത്യയില്‍. അതു മാത്രം മതി അദ്ദേഹത്ത െരാജ്യസഭയിലെത്തിക്കാന്‍. കേരളത്തിലെ മുസ്ലിംലീഗിന് അത് കഴിയും. രാജ്ദീപ് പലതവണ കേരളത്തില്‍ വന്ന് ലീഗില്‍ നിന്ന് അവാര്‍ഡ് ഒക്കെ വാങ്ങുകയും അവരുടെ പരിപാടികളില്‍ പങ്കെടുക്കുകയുമൊക്കെ ചെയ്തതാണ്. അതുകൊണ്ട് മോദിയുടെ സര്‍വാധിപത്യത്തെ എതിര്‍ക്കാന്‍ രാജ്ദീപിനെകൂടെ രാജ്യസഭയിലെത്തിക്കണം. ലീഗാണെങ്കില്‍ ലീഗ്. ഞങ്ങള്‍ക്കത് സ്വീകാര്യമാണ്.