രാഹുലിന്റെ പ്രസംഗം സ്വാധീനിച്ചില്ല
1 min readകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ സ്വാധീനമില്ലെന്ന് പഠന റിപ്പോര്‍ട്ട്. ബി.ജെ.പി വിരുദ്ധ സമീപനമുള്ള ഇംഗ്ലിഷ് പത്രമായ ദ ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലോക് നീതി, സി.എസ്.ഡി.എസ് എന്നിവ നടത്തിയ സര്‍വേ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ദ ഹിന്ദു പ്രസിദ്ധീകരിച്ചത്.
ആകെ വോട്ടര്‍മാരില്‍ 63 ശതമാനം പേര്‍ മോദിയുടെ പ്രസംഗം സ്വാധീനിച്ചില്ലെന്ന് പറയുന്നുണ്ടെങ്കിലും ബി.ജെ.പിക്ക് വോട്ട് ചെയ്തവരില്‍ 61 ശതമാനവും മോദിയുടെ പ്രസംഗം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിനെ സ്വാധീനിച്ചെന്ന് പറയുന്നു. 36 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് കിട്ടിയത്. കോണ്‍ഗ്രസിന് 42ഉം.
ആകെയുള്ള വോട്ടര്‍മാരില്‍ 70 ശതമാനവും രാഹുലിന്റെ പ്രസംഗം തങ്ങളെ സ്വാധീനിച്ചില്ലെന്ന് പറയുന്നു. കോണ്‍ഗ്രസിന് വോട്ട ്‌ചെയ്തവരില്‍ പോലും 59 ശതമാനം പേരും രാഹുലിന്‌റെ പ്രസംഗം തീരെ സ്വാധീനിച്ചില്ലെന്നാണ ്പറയുന്നത്.
അതായത് ദേശീയ നേതാക്കളില്‍ മോദിയു
ടെ പ്രസംഗം ബി.ജെ.പിക്ക് വോട്ട് ചെയ്‌യാനിടയാക്കിയ അത്ര സ്വാധീനം കോണ്‍ഗ്രസിന് വോട്ട് ചെയ്ത വരില്‍ രാഹുലിന്റെ പ്രസംഗം ഉണ്ടാക്കിയില്ലെന്നര്‍ത്ഥം.