രാഹുല്‍ ഗാന്ധി എം.പി സ്വന്തം മണ്ഡലത്തിലെത്തിച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു
1 min read
വണ്ടൂര്‍ : സ്വന്തം മണ്ഡലത്തില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങാനായി രാഹുല്‍ ഗാന്ധി എം.പി അയച്ച ഉപകരണങ്ങള്‍ ആശുപത്രി അധികൃതര്‍ മടക്കി അയച്ചതായി പരാതി. വണ്ടൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങുന്നതിനായി എത്തിച്ച ഉപകരണങ്ങളാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ ഇറക്കാന്‍പോലും അനു വദിക്കാതെ മെഡിക്കല്‍ ഓഫീസറും ജീവനക്കാരും തിരിച്ചയച്ചത്.
35 ലക്ഷം രൂപ വില വരുന്ന ഉപകരണങ്ങള്‍ തിരിച്ചയച്ചതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് ഭരണസമിതി അറിയിച്ചു.