കോട്ടയത്ത് മീന്‍വലക്കുള്ളില്‍ കുടുങ്ങിയത് ഏഴടിയോളം നീളമുള്ള ഭീമന്‍ പെരുമ്പാമ്പ് വനമേഖലയില്‍ കൊണ്ടുപോയി വിടും

1 min read

കോട്ടയം: കോട്ടയത്തെ സംക്രാന്തിക്ക് സമീപം കുഴിയായിപ്പടിയില്‍ മീന്‍വലക്കുള്ളില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. കുഴിയാലിപ്പടി പൊന്നാറ്റിന്‍പാറ രാജു. തോട്ടില്‍ ഇട്ട മീന്‍വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ഇന്ന് രാവിലെ 7.30 ഓടെ മീന്‍ വല ഉയര്‍ത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. തുടര്‍ന്ന് പാറമ്പുഴയില്‍ ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഇവര്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ കൊണ്ടുപോയി.

ഏതെങ്കിലും വനമേഖലയിലേക്ക് പെരുമ്പാമ്പിനെ തുറന്ന് വിടാനാണ് അധികൃതരുടെ തീരുമാനം. ഈ മേഖലയില്‍ പെരുമ്പാമ്പിനെ അടുത്തെങ്ങും കണ്ടിട്ടില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു. കോട്ടയെ നഗരത്തോട് ചേര്‍ന്നുള്ള മേഖലയാണിത്. കഴിഞ്ഞ ആഴ്ചയും ?ന?ഗരപ്രദേശത്ത് മറ്റൊരിടത്ത് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു

Related posts:

Leave a Reply

Your email address will not be published.