പി.വി.അന്‍വര്‍ വീണ്ടും ഇത്തവണ കുഞ്ഞാലിക്കായി

1 min read

 ലീഗിന് ചെസ്റ്റ് നമ്പറിടുന്നില്ലേ എന്ന് കമന്റ്

 വിവാദങ്ങളില്ലാത്തതുകാരണം നമ്മുടെ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. ഇനി എന്തെങ്കിലും വിവാദങ്ങളുണ്ടാക്കിയാലേ കാര്യമുള്ളൂ.

 ഇനി അടുത്ത വിവാദത്തിനുള്ള ശ്രമമാണെന്ന് തോന്നുന്നു. രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റാണ് അടുത്തത്.  ഏറനാട്ടിന്റെ വിപ്ലവകാരി സഖാവ് കുഞ്ഞാലിക്ക് ആദരവ്  അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റാണിത്. നിലമ്പൂര് എം.എല്‍.എ ആയ കുഞ്ഞാലി വെടിയേറ്റ് മരിക്കുമ്പോള്‍ നമ്മുടെ സഖാവ് അന്‍വറിന്് രണ്ടോ മുന്നോ വയസ്സേ കാണൂ. അതുകൊണ്ട് അന്ന് അയാള്‍ കോണ്‍ഗ്രസുകാരനെന്ന് പറയാന്‍ കഴിയില്ല. പക്ഷേ പിന്നെ കോണ്‍ഗ്രസ് ആയിരുന്നു. കെ.എസ്. യു ആയിരുന്നു.

 കോണ്‍ഗ്രസുകാരാണ് സി.പി.എം എം.എല്‍.എ ആയ കുഞ്ഞാലിയെ വെടിവച്ചു കൊന്നതെന്നാണ് സഖാക്കള്‍ പറയുന്നത്. അതിന് ബദലായി ഒരു കോണ്‍ഗ്രസുകാരനെ സി.പി.എമ്മുകാര്‍ കൊന്നിരുന്നു. അയാള്‍ പ്രതിപ്പട്ടികയില്‍ ഇല്ലാതിരുന്ന ആളാണ്.
 അവര്‍ പ്രചരിപ്പിച്ചിരുന്നത് മുന്‍ മന്ത്രിയും അന്‍വറിന്റെ ബന്ധുവുമായ ആര്യാടന്‍ മുഹമ്മദാണ് കുഞ്ഞാലിയെ വെടിവച്ചു കൊന്നതെന്നാണ്. കുറച്ചുകാലം ആര്യാടനെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു.  കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് വെടി ഉതിര്‍ത്തതെന്നും അവിടെ ആര്യാടന്‍ അപ്പോഴുണ്ടായിരുന്നുവെന്നുമാണ് ആരോപിക്കപ്പെട്ടിരുന്നത്. ആര്യാടന്‍ അവിടെ ഇരിക്കത്തെന്ന  ആ ഓഫീസ് കത്തിക്കാനുംസി.പി.എമ്മുകാര്‍ ശ്രമിച്ചിരുന്നു. അതു നടന്നില്ല. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ കാസര്‍ഗോട് ജില്ലയിലെ ചീമേനി പോലെയാകുമായിരുന്നു.

 ഏതായാലും പാര്‍ട്ടി ഓഫീസില്‍ നിന്നല്ല തൊട്ടടുത്ത് നിന്നാണ് കുഞ്ഞാലിയെ വെടിവച്ചതെന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. ആര്യാടനെ കോടതി വിട്ടയയ്ക്കുകയും. ആര്യാടനല്ല കൊന്നത് എന്ന് നിലമ്പൂരിലെ കോണ്‍ഗ്രസുകാരെല്ലാം പറഞ്ഞു നടന്നതാണ്.ഇപ്പോഴും അവരങ്ങിനെയാണ് പറയുന്നത്.  പണ്ട് അന്‍വറും പറഞ്ഞതങ്ങിനെയായിരുന്നു. അത് മാറ്റിപ്പറയാന്‍ മടിയുള്ളതുകൊണ്ടായിരിക്കും ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്ര്‌സുകാര്‍ വെടിവച്ചു കൊന്ന് സഖാവിന് അഭിവാദ്യങ്ങള്‍ എന്ന് അന്‍വര്‍
 സാഹിബ് എഴുതാതിരുന്നത്.

 അല്ലെങ്കില്‍ വേറെയും ചില കാരണങ്ങളുണ്ടാകാം.

 അതായത് കുഞ്ഞാലിയെ കൊന്നെന്ന് നിങ്ങള്‍, സോറി നിങ്ങളല്ല , നിങ്ങളുടെ പുതിയ പാര്‍ട്ടിക്കാര്‍ പ്രചരിപ്പിച്ച ആര്യാടന്‍ മുഹമ്മദിനെ   ്
വര്‍ തന്നെ മന്ത്രിയാക്കി. 1980ലെ നായനാര്‍ മന്ത്രിസഭയില്‍ . അന്നു അന്‍വര്‍ ഹൈസ്‌കൂളില്‍ പഠിക്കുകയായിരിക്കും.  അത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍്ക്കാരായിരുന്നു.  ആദ്യത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍.  തങ്ങളുടെ സഖാവിനെ , എം,എല്‍.എയെ വെടിവെച്ചു കൊന്ന ആര്യാടനെ മന്ത്രിയാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന് ഒരു മടിയുമുണ്ടായിരുന്നില്ല. ഒരു മന: സാക്ഷിക്കുത്തും ഉണ്ടായിരുന്നില്ല.

 അതുകൊണ്ടായിരിക്കും കുഞ്ഞാലിയുടെ ആദരാഞ്‌ലികള്‍ ചുരുങ്ങിയ വരികളിലൊതുക്കിയത്. ഏതായാലും ചില ചോദ്യങ്ങള്‍ അന്‍വറിനോട് കമന്റ് ബോക്‌സിലാരോ ഇട്ടിട്ടുണ്ട്. എല്ലാവര്‍ക്കും ചെസ്റ്റ് നമ്പര്‍ ഇടുന്ന സഖാവ് അന്‍വര്‍ എന്തേ കാഞ്ഞങ്ങാടെ മുസ്ിംലീഗുകാര്‍ക്ക് പ്രകോപനപരമായ പ്രസംഗത്തിറെ പേരില്‍ ഒരു ചെസ്റ്റ് നമ്പര്‍ കൊടുക്കാത്തതെന്ന്. ഗണപതിയെയും ഹൈന്ദവ വിശ്വാസങ്ങളെയും അപമാനിച്ച സ്പീക്കര്‍ ഷംസീറിന് ഒരു ചെസ്റ്റ് നമ്പര്‍ കൊടുത്തൂടായിരുന്നോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അതിനുളള ധൈര്യമൊന്നും താങ്കള്‍ക്കില്ല എന്ന ഉത്തമബോദ്ധ്യമുള്ളതുകൊണ്ട് അത് ചോദിക്കുന്നില്ല.

Related posts:

Leave a Reply

Your email address will not be published.