കെ.സുരേന്ദ്രന്റെ ഇടപെടൽ ഹൃദ്യം പദ്ധതിക്ക് പുനർജീവൻ
1 min readഹൃദ്രോഗ ബാധിതരായി ജനിച്ചു വീഴുന്ന ശിശുക്കൾക്ക് താങ്ങായിരുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ബാൽ യോജന പ്രകാരം സൗജന്യ ചികിത്സ നൽകിയിരുന്ന ഹൃദ്യം പദ്ധതിക്ക് വീണ്ടും ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പുനരാരംഭിച്ചു.
ആയിരക്കണക്കിന് കുട്ടികൾക്ക് ജീവനേകിയ കേന്ദ്ര- കേരള സർക്കാർ പദ്ധതിയായ ഹൃദ്യം വർഷങ്ങളായി കേരള സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം മുടങ്ങിക്കിടക്കുകയായിരുന്നു. നിലവിലെ ചികിത്സയുടെ കണക്കുകൾ കൃത്യമായി സമർപ്പിക്കാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം.
കൊവിഡ് കാലത്ത് നിലച്ച ഹൃദ്യം പദ്ധതി പുനരാരംഭിക്കാൻ ശ്രീചിത്ര മാനേനജ്മെന്റ് കേരള സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും ഭാരിച്ച ചികിത്സ ചിലവ് വരുന്നു എന്ന കാരണം പറഞ്ഞ് ഈ ആവിശ്യം നിരാകരിക്കുകയാണ് ഉണ്ടായത് . അതിനെ തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ ജിതേന്ദ്ര സിങ്ങിനെ ബന്ധപ്പെടുകയും തുടർന്ന് കേന്ദ്ര സർക്കാർ ഇടപെട്ട് ഹൃദ്യം പദ്ധതിക്ക് പുനർ ജീവൻ നൽകുകയും ചെയ്തു.