അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി; ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍
1 min read
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി നില നില്‍ക്കുന്നു എന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. അവതാരകയുടെ പരാതിയില്‍ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും സംഘട അറിയിച്ചു.
ശ്രീനാഥ് ഭാസിയ്ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ നടന്‍ മമ്മൂട്ടി രം?ഗത്തെത്തിയിരുന്നു. നടനെ വിലക്കാന്‍ പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. വിലക്ക് പിന്‍വലിച്ചു എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നു0 മമ്മൂട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി നിര്‍മ്മാതാക്കള്‍ രം?ഗത്തെത്തിയിരിക്കുന്നത്.