നവരാത്രി ആഘോഷം തന്നെ; എയര്‍പോര്‍ട്ടില്‍ ഗര്‍ബ നൃത്തം ചെയ്ത് ജീവനക്കാരും യാത്രക്കാരും
1 min readഇന്ത്യയിലാകെ ആളുകള്‍ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തിന്റെ സന്തോഷത്തിലാണ്. ആളുകളെല്ലാം തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഒക്കെ ഉത്സവമായാണ് നവരാത്രിയെ കാണുന്നത്.
നവരാത്രിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ബംഗളൂരു എയര്‍പോര്‍ട്ടില്‍ ആളുകള്‍ ഗര്‍ബ നൃത്തം ചെയ്യുന്നതിന്റേത് ആണ് ചിത്രം. ദിവ്യ പുത്രേവു എന്ന സ്ത്രീയാണ് നൃത്തത്തിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചത്.
അടിക്കുറിപ്പില്‍ പറയുന്നത് എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ ഈ നൃത്തം സംഘടിപ്പിച്ചു. എന്നാല്‍ മടിച്ച് നില്‍ക്കാതെ തന്നെ യാത്രക്കാരും അതിന് ഒപ്പം ചേരുകയാണ്. എല്ലാവരും വളരെ സന്തോഷത്തിലും ആവേശത്തിലുമാണ് നൃത്തത്തില്‍ പങ്കെടുക്കുന്നത് എന്നാണ്.
ബംഗളൂരു എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ സംഘടിപ്പിച്ച ഗര്‍ബ നൃത്തം. എന്നാല്‍ മടിച്ച് നില്‍ക്കാതെ യാത്രക്കാരും അതില്‍ പങ്കെടുത്തു എന്ന് ദിവ്യ അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നു. ചിത്രത്തില്‍ യാത്രക്കാര്‍ വളരെ മനോഹരമായി തന്നെ ജീവനക്കാര്‍ക്കൊപ്പം ഗര്‍ബ നൃത്തത്തില്‍ പങ്കെടുക്കുന്നത് കാണാം.
വീഡിയോ നിരവധിപ്പേര്‍ കണ്ടു. നവരാത്രി ആഘോഷത്തിന്റെ ആവേശത്തില്‍ നില്‍ക്കുന്ന ആളുകളെ ചിത്രങ്ങളും വീഡിയോയും ആവേശത്തിലാക്കി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളിട്ടതും വീഡിയോ ഷെയര്‍ ചെയ്തതും. നിരവധി സംസ്‌കാരം ചേര്‍ന്നതാണ് ബംഗളൂരു എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്. ഇവിടെ എന്തും സംഭവിക്കും, അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ബംഗളൂരു ഇഷ്ടം എന്നാണ് മറ്റൊരാള്‍ എഴുതിയിരിക്കുന്നത്.
സാധാരണ സംഘം ചേര്‍ന്നാണ് ആളുകള്‍ ഗര്‍ബ നൃത്തം ചെയ്യുന്നത്. നമ്മുടെ തിരുവാതിരകളിയോട് സാദൃശ്യമുള്ള ഒന്നാണ് ഗര്‍ബ. നവരാത്രി ആഘോഷങ്ങളില്‍ വളരെ പ്രധാന്യം ഉള്ള ഒന്നാണ് ഇത്.