ഹോസ്റ്റല്‍ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
1 min readചെറായി: ഇരുപതുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ യുവാവിനായി മുനമ്പം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മുനമ്പം കളത്തില്‍ വീട്ടില്‍ ജാനു എന്ന് വിളിക്കുന്ന കെ.എ. ജാനേന്ദി(26)നായാണ് നോട്ടീസ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുവതിയെ ഹോസ്റ്റല്‍ കാണിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി ഇടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.