പെണ്ണും പൊറാട്ടും: പാലക്കാട്

1 min read

നടന്‍ രാജേഷ് മാധവന്‍ സംവിധായകനാവുന്നു.’ന്നാ താന്‍ കേസ് കൊട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്റെയും നിര്‍മ്മാതാവിന്റേയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് ‘പെണ്ണും പൊറാട്ടും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. പാലക്കാടന്‍ ഗ്രാമീണപശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള കോമഡി ഡ്രാമയാണ് ചിത്രം. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തുകൊണ്ട് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ച രാജേഷ് മാധവന്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനയരംഗത്ത് ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നടന്‍ എന്നതിലുപരി, ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി വന്‍വിജയം കൈവരിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പന്നനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഡാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയാം തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. സബിന്‍ ഉരാളുകണ്ടിയാണ് ഛായാഗ്രഹണം.

Related posts:

Leave a Reply

Your email address will not be published.