താള്‍; യഥാര്‍ത്ഥ ക്യാമ്പസ് ജീവിതത്തിന്റെ കഥ
1 min readഎബ്രഹാമിന്റെ സന്തതികളിലൂടെ വന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആന്‍സണ്‍ പോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം താള്‍ യഥാര്‍ത്ഥ ക്യാമ്പസ് ജീവിത്തിന്റെ കഥായാണെന്ന്
തിരക്കഥാകൃത്ത് ഡോ.ജി.കിഷോര്‍. നവാഗതനായ രാജാസാഗറാണ് ചിത്രത്തിന്റെ സംവിധായകന്‍. താളിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഡോ.ജി.കിഷോര്‍ തന്നെയാണ്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് കിഷോര്‍. തന്റെ ക്യാമ്പസ് ജീവിതത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് താളിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു ക്യാമ്പസ് ത്രില്ലറാണ് എന്നും സാധാരണ ഒരു ക്യാമ്പസ് സിനിമയുടെ സ്ഥിരം പാറ്റേണിലൂടെ സഞ്ചരിക്കുന്ന സിനിമയല്ല താള്‍ എന്നും കിഷേര്‍ പറഞ്ഞു. വിശ്വ, മിത്രന്‍ എന്നീ കേന്ദ്ര കഥാപാത്രങ്ങളില്‍ കൂടിയുള്ള സങ്കീര്‍ണതകള്‍ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ നിര്‍മാണം ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ്…ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലെത്തും. ആന്‍സണ്‍ പോളിനെക്കൂടാതെ, രാഹുല്‍ മാധവ്, ആരാധ്യ ആന്‍., രണ്‍ജി പണിക്കര്‍, രോഹിണി,ദേവി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്..