ഓണം ബംബര്‍ തല്ല്.

1 min read

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാറ്റില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. ഓണാഘോഷത്തിന് ശേഷമായിരുന്നു ഉച്ചക്ക് വിദ്യാര്‍ത്ഥികളുടെ ഓണത്തല്ല്. വിദ്യാര്‍ഥികളുടെ അടി ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിലെ സ്ഥിരം കാഴ്ചയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആറ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലെത്തിയാണ് പല ബസുകളിലായി വീട്ടിലേക്ക് പോകുന്നത്. വാക്കു തര്‍ക്കവും കൈയാങ്കളിയും പതിവായതോടെ രണ്ടു പൊലീസുകാരെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിട്ടു. ഇടയ്‌ക്കൊന്ന് തല്ലൊഴിഞ്ഞുവെങ്കിലും ഉച്ചയ്ക്കു ശേഷ വാക്കു തര്‍ക്കവും കൂട്ടത്തലുമായി. പൊലീസുകാര്‍ ഓടിയെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ പല ഭാഗത്തേക്കായി ഓടിയെന്ന് ആറ്റിങ്ങല്‍ പൊലീസ് പറയുന്നു. നാട്ടുകാരാണ് ഓണത്തല്ല് മൊബൈലില്‍ പകര്‍ത്തിയത്. പൊലീസ് കേസെടുത്തിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.