ഓ, എന്തൊരു പുഞ്ചിരി! വൈറലായി ഹണി റോസിന്റെ റീല്‍

1 min read

ഹൃദയം കീഴടക്കിയ ആരാധകന്റെ പുഞ്ചിരിയുടെ വിഡിയോ പങ്കുവച്ച് നടി ഹണി റോസ്. കഴിഞ്ഞ ദിവസം ഉദ്ഘാടന ചടങ്ങിനിടെ പകര്‍ത്തിയ വിഡിയോയാണ് ശ്രദ്ധ നേടുന്നത്.  ആരാധകര്‍ക്കു ഹാന്‍ഡ് ഷേക്ക് കൊടുക്കുന്ന ഹണി റോസിനെ വിഡിയോയില്‍ കാണാം. ഇതിനിടയില്‍ ഒരാള്‍ കൈ നീട്ടി ഹാന്‍ഡ് ഷേക്ക് ചെയ്ത ശേഷം സന്തോഷം നിറഞ്ഞ ചിരിയോടെ തിരിഞ്ഞു നോക്കുന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്.

”ഓ, ആ പുഞ്ചിരി” എന്ന അടിക്കുറിപ്പോടെയാണ് ഹണി ഈ വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് തന്നെ വിഡിയോ വൈറലായി. ജംപ് സ്യൂട്ടില്‍ മാളൂട്ടി ഹെയര്‍ സ്‌റ്റൈലിലാണ് ഹണി എത്തിയത്.

‘റേച്ചല്‍’ ആണ് ഹണിയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ഏബ്രിഡ് ഷൈനാണ്. ഇറച്ചിവെട്ടുകാരിയായാണ് ഹണി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്.  

Related posts:

Leave a Reply

Your email address will not be published.