‘ ക്രിമനില്‍സ് ‘ പോലുമല്ല, പിണറായിയുടെ ചോറ്റു ഗുണ്ടകള്‍
1 min readഗവര്‍ണറും’പ്രത്യേക രീതിയിലുളള ആക്ഷന്‍’ കാണിച്ചാല്‍ പിണറായി പെടും
പിണറായി എപ്പോഴും തറ കളിയാണ് കളിക്കാറ്. എന്നാല്‍ ഒരു മുഖ്യമന്ത്രിക്ക് ഇത്രയും തറയാകാമോ. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണറല്ലെ, സംസ്ഥാനത്തിന്റെ ഭരണത്തലവന്‍. അദ്ദേഹത്തിന് കീഴിലല്ലെ മുഖ്യമന്ത്രി.ഇനി അല്ലെങ്കിലും എന്തിനാണിത്ര ധാര്‍ഷ്ട്യം. ഏതാനും എസ്.എഫ്.ഐ പിള്ളാരെ കണ്ട് ഗവര്‍ണര്‍ അങ്ങ് ചൂളിപ്പോകും എന്ന് പിണറായിയും ഗോവിന്ദനും കരുതിയോ.
എത്ര അന്തസ്സോടെയാണ് ,ഉള്‍ക്കരുത്തോടെയാണ് ഗവര്‍ണര്‍ പെരുമാറിയത്. മാന്യന്മാരായ സി.പി.എമ്മുകാര് പോലും ഇപ്പോള്‍ ഗവര്‍ണറുടെ പക്ഷത്താണ്. നിങ്ങളെന്തൊക്കെയാണ് അദ്ദേഹത്തോട് കാണിച്ചത്. നിങ്ങളുടെ അരബുദ്ധിയില്‍ നിന്നുദിക്കുന്ന കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് തിരിച്ചടിയേ നല്‍കൂ.
പിണറായിക്ക് കുറച്ച് മര്യാദയ്ക്ക് പെരുമാറിക്കൂടെ. മാന്യതയല്ലെ ഏറ്റവും നല്ല ആയുധം. മറ്റെവിടെയും എടുക്കാനും തൊടാനുമില്ലാത്ത പാര്‍ട്ടിയാണെങ്കിലു ഇവിടെ ഭരണവും കുറച്ചാളുകളും ഉണ്ടെന്ന് കരുതി എന്തും ചെയ്യുന്നത് പിണറായിക്ക് , അല്ലെങ്കില്‍ ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമാണോ.
ഇടയ്ക്ക് അദ്ദേഹത്തിന് ഉപദേശം കൊടുത്തിരുന്നു നമ്മുടെ മുംതാസ് അലി, ശ്രീ എമ്മിനൊക്കെ അദ്ദേഹത്തെ ഒന്നുപദേശിച്ചുകൂടായിരുന്നു. രാഷ്ട്രീയക്കളിക്കും ഒരു മാന്യതയും മര്യാദയുമില്ലെ പിണറായി.
നിങ്ങള്‍ക്ക് ഒരു ഗവര്‍ണറെ അങ്ങനെ ഓടിച്ചുവിടാമെന്ന് കരുതിയോ, ഇതെന്താ വെള്ളരിക്കാപട്ടണമോ.
അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് നല്‍കുന്ന ലിസ്റ്റ് പ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും കേരള യൂണിവേഴ്സിറ്റിയുലും സെനറ്റിലേക്ക് ആളുകളെ നിശ്ചയിച്ചില്ലെന്നതോ. കെ.എസ്.ആര്‍.ടി സി നിന്ന് പിരിഞ്ഞവര്‍ക്ക് പെനഷന്‍ കിട്ടാഞ്ഞപ്പോള്‍ നിങ്ങള്‍ കോടതിയില്ൃ പറഞ്ഞ കാര്യത്തിന് വിശദീകരണം ചോദിച്ചപ്പോഴോ . നിക്ഷേപം തിരിച്ചുകൊടുക്കാന്‍ പണമില്ലെന്നും സര്‍ക്കാരിന്റെ നിത്യചെലവുകള്‍ പോലും നടന്നുപോകുന്നില്ലെന്നും നിങ്ങളടെചീഫ് സെക്രട്ടറി തന്നെയല്ലെ കോടതിയില്‍ പറഞ്ഞത്. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ല, ക്ഷേമ പെന്‍ഷന് പണമില്ല, സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് പണമില്ല, നിക്ഷേപം തിരിച്ചുകൊടുക്കാന്‍ പണമില്ല, എന്നൊക്കെയല്ലെ പറഞ്ഞത്. അപ്പോള്‍ സാമ്പത്തിക അടിയന്തരാവസ്ഥ വേണ്ടേ. ഇതിനെക്കുറിച്ച് ചീഫ് സെക്രട്ടറിയോടെ വിശദീകരണം ചോദിച്ചതാണോ നിങ്ങളെ പ്രകോപിപ്പിച്ചത്. ഇതൊക്കെ ചോദിക്കുന്നത് ഒരു ഗവര്ണറുടെ ചുമതല അല്ലേ.
അതിന് മറുപടി നല്‍കുന്നതിന് പകരം അദ്ദേഹത്തെ ആളെ വിട്ട് തല്ലിക്കുകയാണോ വേണ്ടത്. എത്ര നാളായി നിങ്ങളിത് തുടങ്ങിയിട്ട്.
ആദ്യം അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കണ്ണൂര് സര്‍വകലാശാലയിലെ ചരിത്രകോണ്‍ഗ്രസ് പരിപാടിയിലെ അയോദ്ധ്യയുമായി ബന്ധപ്പെട്ട് ഇന്ത്യയിലാകമാനം കുഴപ്പമുണ്ടക്കാന്‍ ശ്രമിച്ച ഇര്ഫാന്‍ ഹബീബാണ് അന്ന് മുന്നിലുണ്ടായിരുന്നത്. ഇര്‍ഫാനാണ് അയോദ്ധ്യയിലെ ഹിന്ദുക്കളുടെ അവകാശ വാദത്തിന് വഴങ്ങരുതെന്ന് മുസ്ലിങ്ങളെ നിര്‍ബന്ധിച്ചത്.
അന്ന് ഗവര്ണറോടൊപ്പം വേദിയിലിരിക്കേണ്ട സി.പി.എം എം.പിയായിരുന്ന കെ.കെ. രാഗേഷാണ് വേദിയില്‍ നിന്നിറങ്ങി ആളുകളെക്കൊണ്ട് ഗവര്ണര്‍ക്കെതിരെ മുദ്രാവാക്യം വിളിപ്പിച്ചത്. എന്നിട്ട് നിങ്ങള്‍ക്ക് ഗവര്ണര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ. ഇതിനെല്ലാം കൂട്ടുനിന്ന കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് സുപ്രീംകോടതി വിധിയെ തുടര്ന്ന് നാണം കെട്ടിറങ്ങിപ്പോകേണ്ടിവന്നുവെന്നു മാത്രം.
ഇപ്പോള്‍ നിങ്ങളുടെ ഓരോ പൊള്ളത്തരങ്ങളും ഗവര്‍ണര്‍ എടുത്തുകാട്ടുന്നു. നിങ്ങളെ തുറന്നു കാണിക്കുന്നു. എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലര്‍ നിയമിതയായ സിസ തോമസ് എന്ന വനിതയോട് എസ്.എഫ്.ഐ പിള്ളാരും നിങ്ങളുടെ യൂണിവേഴ്സ്റ്റി എംപ്ലോയിസ് യൂണിയന്‍ കാരും എത്രമോശമായാണ് പെരുമാറിയത്. പിന്നീട് സര്‍ക്കാര്‍ തലത്തില്‍ അവരോട് വൈരനിര്യാതന ബുദ്ധിയോടെയും പെരുമാറി. പെന്‍ഷന്‍ ്തടഞ്ഞുവച്ചു. ഒടുവില്‍ ആനുകൂല്യങ്ങളൊക്കെ തിരിച്ചു നല്‍കിയത് കോടതി നിങ്ങളുടെ കഴുത്തിന് പിടിച്ചപ്പോഴും.
ഇപ്പോള്‍ നിങ്ങള്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെങ്കിലും ധൂര്‍ത്തിനും പിരിവിനും ഒരു കുറവുമില്ല. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ പൂച്ചട്ടി കൊണ്ട് തലക്കടിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തും. എന്തൊരു നാണക്കേടാണ് മിസറ്റര്‍ പിണറായി വിജയന്‍. എം.എല്‍.എ മാരെ വരെ തല്ലി എതിരാളികളെയെല്ലാം തല്ലിശരിയാക്കിക്കളയാമെന്നാണോ നിങ്ങള്‍ ധരിച്ചുവച്ചിരിക്കതുന്നത്. എതിരാളികളെ ശരിയാക്കാം, അത് അകത്തുള്ള എതിരാളിയായാലും പുറത്തുള്ള എതിരാളി ആയാലും , എന്ന് നിങ്ങള്‍ കണ്ട് പഠിച്ചത് സ്റ്റാലിനില്‍ നിന്നാണോ. ഈ സ്റ്റാലിനിസ്റ്റ് രീതി നിങ്ങള്‍ക്ക് പഠിപ്പിച്ച് തന്നത് എം.എന്‍ വിജയന്‍ മാഷാണോ. അദ്ദേഹത്തെയും നിങ്ങള്‍ ശരിയാക്കിയില്ലേ.
ഇതെല്ലാം കേന്ദ്രത്തിലൊരാള്‍ കാണുന്നുണ്ട്. 90 തവണയാണ് സംസ്ഥാന സര്‍ക്കാരുകളെ കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാര് പിരിച്ചുവിട്ടത്. മോദി അത് ചെയ്യില്ല എന്നു കരുതിയാട്ടാണോ ഈ ധാര്‍ഷ്ട്യം കാണിക്കുന്നത്. നിങ്ങളെയങ്ങാനും പിരിച്ചുവിട്ടാല്‍ ഒരു കോടതിയില്‍ പോയാലും രക്ഷയുണ്ടാവില്ല. ഗവര്‍ണറെ തല്ലാന്‍ ആളെ വിടാനും അതിന് പോലീസീനെക്കൊണ്ട് സംരക്ഷണം നല്‍കാനും പോലീസ് ജീപ്പില്‍ കയറ്റി സമരക്കാരെ രക്ഷപ്പെടുത്താനും ശ്രമിക്കുന്ന നിങ്ങളെയൊക്കെ പുറത്താക്കാന്‍ ഒരു പക്ഷേ കോടതി തന്നെ മുന്നിട്ടിറങ്ങി പറഞ്ഞു എന്നുവരാം.
ഇപ്പോഴെവിടുന്നാ കുറച്ചു എസ്.എഫ്.ഐ പിള്ളാര്‍ വന്നിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അദ്ധ്യാപികയാകാന്‍ നോക്കിയവരും യോഗ്യതയില്ലാത പി.ജിക്ക് ചേരാന്‍ നോക്കിയവരും പി.എ്സ്.സി പരീക്ഷയ്ക്ക കോപ്പിയടിച്ചവുരം വ്യാജ പി.എച്ച ഡിക്കാരുമൊക്കെയല്ലെ ഇവര്‍. കേരളത്തിലെ വിദ്യാര്‍ഥികള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിട്ടും. അന്നേരം ഇവരെയൊന്നും കണ്ടില്ലല്ലോ. ഇപ്പോള്‍ എച്ചപ്പൈ എന്നു പറഞ്ഞ് വന്നിരിക്കുന്നു. എന്നിട്ട് ഗവര്‍ണറെ കരിങ്കൊടി കാണിക്കാന്‍ കൂലിപ്പട്ടാളമായി വന്നിരിക്കുന്നു.
പീക്കിരി പിള്ളാരെ വിട്ട് ഗവര്ണറെ തല്ലിക്കാന്‍ പോയപ്പോള്‍ ഗവര്ണറെന്താണ് പറഞ്ഞത്. ഇറങ്ങി വാടാ, കാണിക്ക്, ചുണയുണ്ടെങ്കില്‍് വാടാ, ക്രിമിനല്‍സ് എന്ന്. അത് കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നതുകൊണ്ടു മാത്രം എസ്. എഫ്.ഐ ക്ക് ജാഥ വിളിക്കാനും കല്ലെറിയാനും വിധിക്കപ്പെട്ട പീക്കിരിപ്പിള്ളാരോടായിരുന്നില്ല, അദ്ദേഹം ക്രിമിനല്‍സ് എന്നു വിളിച്ചത് ഇവിടത്തെ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്ട്ടിക്കാരെയുമാണ്. അങ്ങനെ വിളിക്കാനും പുറത്തിറങ്ങി നിങ്ങളുടെ ഗുണ്ടകളെ നേരിടാനും ഉള്ള ചങ്കൂറ്റം ആരിഫ് മുഹമ്മദ് ഖാനുണ്ടെങ്കില്‍ പിണറായിയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹത്തിനറിയാം. ഗവര്‍ണര്‍ കളി തുടങ്ങിയിട്ടേയില്ല. ഗവര്‍ണറുടെ കളി നിങ്ങള്‍ കാണാനിരിക്കുന്നതേയുള്ളു ,മക്കളേ.