അവിശ്വാസികള്‍ വിശ്വാസ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്: ഗണേശോത്സവ ട്രസ്റ്റ്
1 min readതിരുവനന്തപുരം: അവിശ്വാസികള്‍ വിശ്വാസ കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചിതമെന്നന ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി. ഇത് രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുമെന്നും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു. ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും ശിവസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിനായക ചതുര്‍ത്ഥി ഗണേശോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ ചടങ്ങില്‍ സ്പീക്കര്‍ എ.എം.ഷംസീറിന്റെ വിവാദ പരാമര്‍ശം ചര്‍ച്ചയായത്.
വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബ് ഹാളില്‍ വച്ച് ട്രസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണ മേനോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗണേശോത്സവ സ്വാഗതസംഘ യോഗം ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ ഉത്ഘാടനം ചെയ്തു. ചലച്ചിത്രതാരം ദിനേശ് പണിക്കര്‍ മൂഥ്യാതിഥിയായിരുന്നു. ട്രസ്റ്റ് ഭാരവാഹികളായ ശിവജി ജഗന്നാഥന്‍, ശ്രീകുമാര്‍ ചന്ദ്രാപ്രസ്സ്, ബാഹുലേയന്‍ നായര്‍, ഗാമാ ശ്രീകുമാര്‍, ബാജി ഗോവിന്ദന്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, സലിം മാറ്റപ്പള്ളി, പ്രസാദ ഇടപ്പഴിഞ്ഞി അരുണ്‍ വേലായുധന്‍, അജിത്ത് കരകുളം,അഡ്വ: ഇരുമ്പില്‍ വിജയന്‍, സുധീഷ്,എം.എല്‍ ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം വിമലാ മേനോന്‍, അതാടി ലാഷ്, ശശിധരന്‍ (ഓവര്‍ട്ട്) ആറ്റുകാല്‍ സുനില്‍, ഒറ്റശേഖരമംഗലം കൃഷ്ണന്‍ കുട്ടി, സന്തോഷതിരുമംഗലം, രാജേഷ് കായ്പ്പാടി, രാജേഷ് കണ്ണാരംകോട്, ഷിബു പേരക്ക, ഡി വിജു വഴയില, അഡി: രാഹുല്‍ കഴക്കൂട്ടം തുടങ്ങിവര്‍ സംസാരിച്ചു. യോഗം 101 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി.