മുന്‍കാമുകന്റെ വീട്ടില്‍ മഹുവമൊയ്ത്ര അതിക്രമിച്ചു കയറി, പരാതി

1 min read

 തന്റെ വീട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവമൊയ്ത്ര അതിക്രമിച്ചുകയറിയെന്ന് സുപ്രീംകോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രി ഡല്‍ഹി പോലീസില്‍ പരാതി നല്‍കി.  പിണങ്ങിയ കാമുകന്‍ എന്നാണ് മഹുവ തന്നെ ജയ്
അനന്ത് ദേഹാദ്രിയെ വിശേഷിപ്പിക്കുന്നത്.  നേരത്തെ അതായത് മാര്‍ച്ച് 24നും സെപ്തംബര്‍ 23നും തനിക്കെതിരെ മഹുവ കള്ളക്കേസുകള്‍ നല്‍കിയിരുന്നു.പിന്നീട് ഒക്ടോബര്‍ നാലിന് കേസ് പിന്‍വലിച്ചതായി രേഖാമൂലം
അറിയിക്കുകയും ചെയ്തു. നവംബര്‍ 5ന് രാവിലെ 11നും നവംബര്‍ 6ന് രാവിലെ 9നും ആണ് മഹുവ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത്.വീണ്ടും കള്ളകേസുകള്‍ തനിക്കെതിരെ നല്‍കാനുളള ഉദ്ദ്യേശവുമായാണ് മഹുവ വന്നതെന്ന് ജയ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പാര്‍ലമെന്റില്‍  ചോദ്യം ചോദിക്കാന്‍ ഇപ്പോള്‍ ഗള്‍ഫില്‍ കഴിയുന്ന വന്‍ വ്യവസായി ദര്‍ശന്‍ ഹിരനന്ദാനിയില്‍ നിന്ന് പണം വാങ്ങിയതായി മഹുവയ്‌ക്കെതിരെ പരാതി നല്‍കിയവരില്‍ ദേഹാദ്രിയും ഉണ്ടായിരുന്നു.  49 തവണയാണ് മഹുവയുടെ പാര്‍ലമെന്ററി ലോഗിന്‍ ദുബായില്‍ നിന്ന് ഉപയോഗിച്ചതെന്ന് ഐ.ടി മന്ത്രാലയം പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിച്ചിരുന്നു. താന്‍ ദര്‍ശന്‍ ഹിരനന്ദാനിക്ക് പാര്‍ലമെന്ററി ലോഗിന്‍ നല്‍കയിെന്ന് മഹുവയും സമ്മതിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള പരാതി ലോകസഭയുടെ എത്തിക് സ് കമ്മിറ്റി പരിശോധിക്കുകയാണ്.

ReplyForward

Related posts:

Leave a Reply

Your email address will not be published.