ഭരണത്തില്‍ ഒന്‍പത് വര്‍ഷം: കേരളത്തെ ചേര്‍ത്തുപിടിച്ച് മോദിസര്‍ക്കാര്‍

1 min read

തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയര്‍ത്തിയ മോദിസര്‍ക്കാര്‍ ഭരണത്തിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത് കേരളത്തേയും ചേര്‍ത്തുപിടിച്ചാണെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

എന്‍.ഡി.എ.സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടത്തിയ മാധ്യമകൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

കേരളത്തെ അവഗണിക്കുന്നുവെന്ന് സംസ്ഥാനമന്ത്രിമാരുയ ചില ഇടതുപക്ഷ ബുദ്ധിജീവികളും പറയുന്നത് കളവാണ്. ജി.എസ്.ടി.യുമായി ബന്ധപ്പെട്ടതായാലും മറ്റ് ഗ്രാന്‍ഡുകളായാലും കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് തന്നെ കേരളത്തിന് നല്‍കുന്നുണ്ട്.കേരളത്തെ കടക്കെണിയിലാക്കിയ ഇടതുവലതുമുന്നണികള്‍ക്ക് ഭാരതത്തെ സാമ്പത്തിക ശക്തിയാക്കുന്ന കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയാന്‍ ധാര്‍മ്മിക അവകാശമില്ല. വികസനമാണ് ബി.ജെ.പി.യുടെ മുദ്രാവാക്യം. പി.എം.ആവാസ് യോജനയെ ലൈഫ് മിഷന്‍ പദ്ധതിയാക്കിയും ദേശീയ പാത വികസനം സ്വന്തം ഭരണ നേട്ടമാണെന്ന് മന്ത്രി റിയാസ് പറയുന്നതും പോലെ കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനപദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ രീതി.

വിഷുകൈനീട്ടമായി മോദിസര്‍ക്കാര്‍ നല്‍കിയ വന്ദേഭാരത് എക്‌സ്പ്രസ് മലയാളികള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വികസനമാണ് നടക്കുന്നത്. ദേശീയ പാത വികസനം പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് പതിനായിരക്കണക്കിനാളുകള്‍ക്ക് കേരളത്തില്‍ വീടുകള്‍ ലഭിച്ചു.കൊവിഡ് കാലത്ത് ഭക്ഷ്യധാന്യമായും അരിയായും സഹായിക്കുക മാത്രമല്ല 5.44കോടി വാക്‌സിനും സൗജന്യമായി കേന്ദ്രം നല്‍കി. സംസ്ഥാനത്തെ 37.5 ലക്ഷം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയനുസരിച്ച് വര്‍ഷത്തില്‍ 6000രൂപാവീതം നല്‍കി. കഴിഞ്ഞ വര്‍ഷം മാത്രം ഈയിനത്തില്‍ 1598കോടിരൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്.ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനത്ത് 72ലക്ഷം പേര്‍ക്ക് സൗജന്യചികിത്സ ലഭിച്ചു. ജന്‍ ഔഷധികേന്ദ്രങ്ങള്‍ തുറന്ന് മരുന്നുകളും ആരോഗ്യസേവനവും മെച്ചപ്പെടുത്താനുളള പദ്ധതികളും തുടങ്ങി.സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്‌ലജെ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനുംസന്നിഹിതനായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും ലഭിക്കുന്നില്ല.ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയില്‍ കൈമാറാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടിയാണതിന് തടസ്സം.ഒരു എം.പി.യോ എം.എല്‍.എ.യോ പോലും കേരളത്തില്‍ നിന്ന് ബി.ജെ.പി.ക്ക് കിട്ടിയില്ലെങ്കിലും വികസനത്തില്‍ ഒരു അനീതിയും കേന്ദ്രസര്‍ക്കാര്‍ കാണിച്ചിട്ടില്ല. വികസനം തുല്യമായി എല്ലായിടത്തും എത്തണമെന്ന നയം കൊണ്ടാണത്. കേന്ദ്രമന്ത്രി ശോഭ കരന്ത് ലജെ പറഞ്ഞു.

കേന്ദ്രാവഗണനയെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വി.വി.രാജേഷും പരിപാടിയില്‍ പങ്കെടുത്തു.

Related posts:

Leave a Reply

Your email address will not be published.