വെന്ത് തനിന്തത് കാട്’ എന്ന ചിത്രത്തിലെ ഗാനം പുറത്ത്.

1 min read

ചിമ്പു നായകനാകുന്ന പുതിയ ചിത്രമായ’വെന്ത് തനിന്തത് കാട്’ . ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’. ചിമ്പു നായകനാകുന്ന ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍

‘മറക്കുമാ നെഞ്ചം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. താമരൈ ആണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിമ്പു അടുത്തിടെ തന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിമ്പു ചിത്രത്തിലെ നായിക സിദ്ധിയും തന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

ഡീഗ്ലാമറൈസ്!ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ ‘അഗ്‌നികുഞ്!ജൊണ്‍ഡ്രു കണ്ടേന്‍’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. ‘ഉറിയടി’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. സെപ്റ്റംബര് 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുക.

ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം ‘മഹാ’ ആണ്. ഹന്‍സിക മൊട്!വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്!തത്. ജെ ലക്ഷ്!മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Related posts:

Leave a Reply

Your email address will not be published.