യാരടി നീ മോഹനിക്ക് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒരുമിക്കുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിന്റെ പ്രൊമോ റിലീസ് ചെയ്തു.

1 min read

യാരടി നീ മോഹനിക്ക് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒരുമിക്കുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിന്റെ പ്രൊമോ റിലീസ് ചെയ്തു.

ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് തിരുചിത്രമ്പലം. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നതിരിക്കുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ തിരുചിത്രമ്പലത്തിന്റെ പുതിയൊരു പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

തിരുചിത്രമ്പലം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത് . ഓഗസ്റ്റ് 18ന് ആണ് ചിത്രത്തിന്റെ റിലീസ്. നിത്യ മേനന്‍, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രത്തിന്റെ വിതരണം.

അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകന്‍. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് തിരുചിത്രമ്പലം.

നാനേ വരുവേ എന്ന ചിത്രവും ധനുഷ് നായകനായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നാനെ വരുവേന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനാണ്. സെല്‍വരാഘവനും ‘നാനെ വരുവേന്‍’ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് ‘ബിഗില്‍’ എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം.

നാനെ വരുവേന്‍ എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

Related posts:

Leave a Reply

Your email address will not be published.