സുന്ദരി നീ തന്നെ; നടിയെ പുകഴ്ത്തി വിഘ്‌നേഷ്ശിവന്‍

1 min read

Malayali News Live

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും തമ്മിലുള്ള വിവാഹവും അനുബന്ധിച്ചുള്ള വാര്‍ത്തകളുമെല്ലാം ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു. ഇതോടൊപ്പം നടി വിവാഹത്തനണിഞ്ഞ വസ്ത്രങ്ങളും മേക്കപ്പും വലിയ ശ്രദ്ധ പിടിച്ച പറ്റിയിരുന്നു.

പലരും ഈ മേക്കോവര്‍ പകര്‍ത്താന്‍ ശ്രമവും നടത്തി. എന്നാല്‍ നയന്‍സിനെ അനുകരിച്ച ഒരാള്‍ നയന്‍സിനേക്കാള്‍ സുന്ദരിയാണെന്ന് സാക്ഷാല്‍ വിഘ്‌നേഷ് തന്നെ പറഞ്ഞതോടെ വൈറലായിരിക്കുകയാണ് ഈ മേക്കോവര്‍.

നടി ഹരതിയാണ് നയന്‍സിന്റെ ചിത്രത്തിനൊപ്പം തന്റെ മേക്കോവര്‍ ചിത്രം പങ്കുവച്ചരിക്കുന്നത്. ഇതോടൊപ്പം പ്രതീക്ഷിക്കുന്നതും യാഥാര്‍ഥ്യവുമെന്ന് സ്വയം ട്രോളിയിട്ടുമുണ്ട്. എന്നാല്‍ ഈ ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച് നിങ്ങളാണ് കൂടുതല്‍ സുന്ദരിയെന്ന് പറഞ്ഞിരിക്കുകയാണ് വിഘ്‌നേഷ്. ഹരതിയുടെ പോസ്റ്റിന് നിരവധിപ്പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

NayantharaKollywood News

Related posts:

Leave a Reply

Your email address will not be published.